സ്വന്തം അധ്വാനത്തിലൂടെ ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സംരംഭക എക്സ്പോ 2026’ സംഘടിപ്പിക്കുന്നു. മെയ് 16, 17 തീയതികളിൽ എറണാകുളം ടൗൺഹാളിലാണ് ഈ പ്രദർശനം നടക്കുക.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പൊതുവിപണിയിൽ പരിചയപ്പെടുത്തുന്നതിനും പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള വേദിയായി ഈ എക്സ്പോ മാറും. ചെറുകിട
സംരംഭങ്ങൾ മുതൽ വളർച്ചയുടെ പാതയിലുള്ള ബ്രാൻഡുകൾ വരെ ഈ മേളയിൽ പങ്കെടുക്കാൻ അർഹരാണ്. ഭക്ഷണ വിഭവങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, ബ്യൂട്ടി ആൻഡ് ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങൾ എക്സ്പോയിൽ അണിനിരക്കും.
സംരംഭകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ അവതരിപ്പിക്കാനും പുതിയ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും ഈ പ്ലാറ്റ്ഫോം മികച്ച അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9746339748 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

