ബെംഗളൂരു യെലഹങ്ക വിനായക നഗറിൽ പതിമൂന്നുകാരനായ പ്രജ്വൽ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി ഭാസ്കർ റെഡ്ഡി പൊലീസ് പിടിയിലായി.
തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
പ്രതി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് നാടകീയമായ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാറിൽ ഭാസ്കർ റെഡ്ഡിക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാറപകടത്തിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഒളിവില്‍ പോയ ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ചിക്കജാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

