ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി വിജയ്. സംസ്ഥാനത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പൂട്ടുന്നത്. പൊതുജനതാല്പര്യാർത്ഥമുള്ള നടപടിയായാണ് സർക്കാർ ഇതിനെ വിലയിരുത്തുന്നത്.
ആകെ 4765 ടാസ്മാക് ഔട്ട്ലെറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഇതിൽ നിന്നാണ് 717 എണ്ണം ഒഴിവാക്കുന്നത്.
കണക്കുകൾ പ്രകാരം, സ്കൂളുകൾക്ക് സമീപമുള്ള 186 മദ്യശാലകൾ, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 എണ്ണം, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകൾ എന്നിങ്ങനെയാണ് അടച്ചുപൂട്ടുന്നവയുടെ പട്ടിക. രണ്ടാഴ്ചയ്ക്കകം ഇവ അടച്ചുപൂട്ടണമെന്നാണ് കർശന നിർദേശം.
മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായപ്പോൾ തന്നെ കണക്കെടുക്കാനുള്ള അനൗദ്യോഗിക നിർദേശം വിജയ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

