നെന്മാറ ∙ പഞ്ചായത്തിന്റെ തകർന്നു കിടന്ന കല്യാണമണ്ഡപം പൊളിച്ചു മാറ്റി 7 വർഷം മുൻപ് എംഎൽഎ ഫണ്ടിൽ ആരംഭിച്ച കല്യാണ മണ്ഡപം കം മിനി തിയറ്റർ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. 3.50 കോടി രൂപയിൽ തുടങ്ങിയ പദ്ധതി അവസാനഘട്ടത്തിലേക്കു കടന്നതോടെ 2 വർഷമായി പണി മന്ദഗതിയിലാണ്.
കെട്ടിടം നിർമിച്ചു കഴിഞ്ഞെങ്കിലും ഇലക്ട്രിക്കൽ, പ്ലമിങ് ജോലികൾ നടന്നുവരുന്നതേ ഉള്ളൂ.
2019ൽ ആരംഭിച്ച പണി കോവിഡും മറ്റു പ്രതികൂല സാഹചര്യവും കാരണം ഒരു വർഷം വൈകിയെങ്കിലും ഫണ്ടിന്റെ ദൗർലഭ്യം കാരണം നിർമാണം പ്രതിസന്ധിയിലായി. അന്ന് 3.5 കോടി രൂപയുടെ പദ്ധതിയുമായി ആരംഭിച്ചെങ്കിലും പിന്നീട് 5 കോടി രൂപ അനുവദിച്ചിട്ടും തീരാത്ത അവസ്ഥയിലേക്കു കടന്നു.
മൂന്നുനില കെട്ടിടമായതിനാൽ അഗ്നിരക്ഷാ സംവിധാനവും ഉപകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ഏകദേശം 500 പേർക്ക് ഇരിക്കാവുന്ന 10,000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടമാണു നിർമിക്കുന്നത്.
അടുക്കള, ഭക്ഷണശാല, പാർക്കിങ് സ്ഥലം, രണ്ടാംനിലയിൽ ഹാൾ, കൂടാതെ താമസിക്കാനുള്ള മുറികൾ, ബാൽക്കണി, മിനി തിയറ്റർ എന്നിവയാണു നിർമിക്കുന്നത്.
വക്കാവ് റോഡിൽ പഞ്ചായത്തിന്റെ 55 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന പഞ്ചായത്ത് കല്യാണമണ്ഡപം അറ്റകുറ്റപ്പണി ചെയ്യാതെ നശിച്ചതോടെ 20 വർഷം മുൻപാണ് പൊളിച്ചു നീക്കിയത്. ചുറ്റുമതിലില്ലാത്തതിനാൽ പലപ്പോഴും സാമൂഹിക വിരുദ്ധർ ഇവിടം താവളമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

