തിരുവമ്പാടി ആനക്കാപൊയിൽ–കള്ളാടി തുരങ്കപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തിയതിന് പിന്നാലെയാണ് നിർമാണം വേഗത്തിലാക്കിയത്.
കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ന്യൂ ഓസ്ട്രിയൻ ടണലിങ് (NATM) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമിക്കുന്നത്.
പാറക്കൂട്ടങ്ങളുടെ സ്വാഭാവിക ബലത്തെ ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മറിപ്പുഴയിൽ നിന്നും മേപ്പാടിയിൽ നിന്നുമായി ഇരുവശങ്ങളിൽ നിന്നും ഒരേസമയം തുരന്നു നീങ്ങുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് നോഡൽ ഓഫിസർ വി.കെ. ഹാഷിം അറിയിച്ചു.
നിലവിൽ വലതുവശത്തെ തുരങ്കത്തിന്റെ നിർമാണമാണ് നടക്കുന്നത്. ഉടൻ തന്നെ ഇടതുവശത്തെ തുരങ്കവും ആരംഭിക്കും.
തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകളും പാലങ്ങളും നിർമിക്കുന്നുണ്ട്. കുണ്ടൻതോട്ടിലേക്കുള്ള പാലത്തിന്റെ നിർമാണം കാലവർഷത്തിന് മുൻപ് പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

