പാലാ. 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് മാർ സ്ലീവാ മെഡിസിറ്റി.
ബെംഗളൂരുവിലെ രാമയ്യാ മെഡിക്കൽ കോളജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനഃസ്ഥാപിച്ച ശേഷം റിവിഷൻ ഇംപ്ലാന്റുകൾ ഉപയോഗിച്ച് പുതിയ കൃത്രിമ സന്ധി ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
രാജീവ്.പിബിയുടെ നേതൃത്വത്തിലാണ് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയ അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ചു വിജയകരമായി പൂർത്തിയാക്കിയത്.
വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഇടുപ്പിലെ ഗോളത്തിനു പരുക്കേറ്റതിനെ തുടർന്നാണ് 67കാരന് കൃത്രിമ സന്ധി സ്ഥാപിച്ചിരുന്നത്.
അടുത്തിടെ അതിശക്തമായ വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ മുൻപു സ്ഥാപിച്ച കൃത്രിമ സന്ധി ഇളകിയതായി കണ്ടെത്തി. ചുറ്റുമുള്ള അസ്ഥി കൃത്രിമ സന്ധിയിലുള്ള പോളിഎത്തിലീൻ ഘടകങ്ങളുടെ പ്രതി പ്രവർത്തനം മൂലം ദ്രവിച്ചതായും ശ്രദ്ധയിൽ പെട്ടു.
എല്ലിൽ ഉണ്ടായ വലിയ വിടവ് നികത്താൻ ബെംഗളൂരുവിൽ നിന്നു അവയവമാറ്റത്തിലൂടെയുള്ള അല്ലോഗ്രാഫ്റ്റ് എത്തിക്കുകയായിരുന്നു. ഡോ.
രാജീവ്.പി.ബിയുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഓർത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ. ഡോ.
മാത്യു എബ്രഹാം, ഡോ. സിബിൻ സൈഫുദീൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.
എബി ജോൺ, ഡോ. ജെയിംസ് സിറിയക്, ഡോ.
രേഷ്മ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

