കോട്ടയം ∙ വി.ഡി.സതീശന്റെ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെ ആകുന്നു?’ ഇന്നു പുറത്തിറങ്ങും. പ്രകാശനച്ചടങ്ങില്ല.
ക്രിസ്ത്യൻ സഭാവേദികളിൽ നടത്തിയ പ്രഭാഷണങ്ങളാണു പുസ്തകത്തിലുള്ളത്.
വി.ഡി.സതീശൻ നയിക്കട്ടെ: ആനച്ചാലിൽ ഫ്ലെക്സ് ബോർഡ്
മൂന്നാർ ∙ ‘നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ’ അഭിനന്ദനങ്ങൾ അറിയിച്ച് ആനച്ചാലിൽ ഫ്ലെക്സ് ബോർഡ്. വിഡിഎസ് ജയിക്കട്ടെ, വിഡിഎസ് നയിക്കട്ടെ, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് അഭിനന്ദനങ്ങൾ എന്നെഴുതിയ ബോർഡാണ് ആനച്ചാൽ ടൗണിൽ സ്ഥാപിച്ചത്.
ആനച്ചാൽ ടൗണിൽ വെളളത്തൂവൽ, അടിമാലി എന്നിവിടങ്ങളിലേക്ക് തിരിയുന്ന കവലയിലാണ് കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
മറ്റു പേരുകളോ വിവരങ്ങളോ ഇല്ലാത്തതിനാൽ ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

