തലയോലപ്പറമ്പ് /വൈക്കം ∙ ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു. ഓട്ടോ ഡ്രൈവറായ മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ.അരുണിന്റെ (30) വലതുകാലാണ് ഒടിച്ചത്.
അരുണിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ 10ന് മറവൻതുരുത്ത് പഞ്ചായത്ത് ജംക്ഷനിലാണു സംഭവം.
പാലാംകടവിൽ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംക്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്കു തിരിക്കുന്നതിനിടെ അതേ ദിശയിൽ പിന്നാലെ സ്കൂട്ടറിൽ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
കെഎസ്ആർടിസി ബസ് എതിരെ വന്ന ടോറസ് ടിപ്പർ ലോറിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടിപ്പർ ഡ്രൈവർ ബസ് ഡ്രൈവറെ മർദിച്ചതായാണ് മറ്റൊരു പരാതി.
ഇന്നലെ രാവിലെ 10.45ന് വല്ലകം സബ്സ്റ്റേഷനു സമീപമാണ് സംഭവം. പാലായിൽ നിന്നു വൈക്കത്തേക്കു വരികയായിരുന്ന ബസിന്റെ മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതോടെ ബസും നിർത്തി.
ഈ സമയം എതിരെ വന്ന ടോറസ് ലോറി ബസിനു കടന്നു പോകാൻ പറ്റാത്ത തരത്തിൽ നിർത്തി. ഇരുവാഹനത്തിനും കടന്നുപോകാൻ പറ്റാതെ വന്നതോടെ ബസിലെ ഡ്രൈവറെ ലോറി ഡ്രൈവർ അസഭ്യം പറഞ്ഞു.
ഇരു കൂട്ടരുടെയും വാക്കുതർക്കം കയ്യാങ്കളിയിൽ എത്തിയതോടെ വിഷയത്തിൽ യാത്രക്കാർ ഇടപെട്ടെങ്കിലും അവർക്കു നേരെയും ടിപ്പർ ഡ്രൈവർ അസഭ്യവർഷം നടത്തിയതായി ബസിലെ യാത്രക്കാർ പറഞ്ഞു.
യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് വൈക്കം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കയ്യാങ്കളിയിൽ പരുക്കേറ്റ പാലാ ഡിപ്പോയിലെ ബസ് ഡ്രൈവർ ജോർജ് സെബാസ്റ്റ്യൻ(51) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സെബാസ്റ്റ്യന്റെ പരാതിയെ തുടർന്ന് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

