തൃശൂർ ∙ തെരുവുനായ്ക്കളെ ശല്യമായി കാണാത്തൊരാൾ. വന്നുകയറിയതും തെരുവിൽ നിന്നെടുത്തതുമായി 160 നായ്ക്കളെ സ്വന്തം വീട്ടിൽ പോറ്റുന്നയാൾ.
കരുണയുടെ പ്രതീകമായി സ്വയം മാറിയ സുനിതയ്ക്കു ബെംഗളൂരുവിൽ നേരിട്ടതു മനുഷ്യപ്പറ്റില്ലാത്ത ക്രൂരത. അരി വാങ്ങാൻ കാശില്ലാതെ നിവൃത്തികെട്ടതു കൊണ്ടു മാത്രമാണു ബെംഗളൂരുവിൽ ജോലിക്കു പോകാൻ തീരുമാനിച്ചത്.
തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രമാണെന്നു കേട്ടപ്പോൾ സന്തോഷത്തോടെ ജോലി തിരഞ്ഞെടുത്തു. എന്നാൽ, നേരിടേണ്ടി വന്നതു ജീവൻ തുലാസിലാക്കിയ കൊടിയ ഉപദ്രവം.
12 വർഷം മുൻപ് ഒരു നായ്ക്കുട്ടി വഴിതെറ്റി വീട്ടിലെത്തിയതോടെയാണു സുനിത നായ്ക്കളെ സംരക്ഷിക്കാൻ തുടങ്ങിയത്.
അപകടങ്ങളിൽ പരുക്കേറ്റു വഴിയോരത്തു കിടക്കുന്നവയും വയസ്സായി രോഗം ബാധിച്ചു വീടുകളിൽ നിന്നു പുറന്തള്ളുന്നവയും അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട
എല്ലാ നായ്ക്കളെയും സുനിത വീട്ടിലെത്തിച്ചു നോക്കാൻ തുടങ്ങി.
വെറും നാലു വർഷത്തിനുള്ളിൽ നായ്ക്കളുടെ എണ്ണം അറുപതു കടന്നു. മാംസം അടക്കം ഇവയ്ക്കു ദിവസവും ഭക്ഷണം നൽകലായിരുന്നു പ്രധാന വെല്ലുവിളി.
എന്നാൽ, നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയുമൊക്കെ സഹായം ലഭിച്ചതോടെ സംരക്ഷിക്കുന്ന നായ്ക്കളുടെ എണ്ണം 160 ആയി. നായ്ക്കൾക്കെല്ലാം ചികിത്സയും ലഭ്യമാക്കി.
തെരുവുനായ് ശല്യം എന്നു വാർത്ത കേൾക്കുന്നിടത്തെല്ലാം സുനിത സ്കൂട്ടറിലെത്തുമായിരുന്നു. ഇവയെ സ്കൂട്ടറിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും.
എൽഐസി ഏജന്റെന്ന നിലയിലെ വരുമാനം തികയാതെ വന്നപ്പോഴാണു ബെംഗളൂരുവിൽ ജോലിക്കു പോയത്.
‘അവൾ ചത്താൽ ബാക്കി നോക്കാം..’
‘അവളുടെ കഴുത്തിൽ ഞാൻ നന്നായി കൊടുത്തിട്ടുണ്ട്. അവളെ ആംബുലൻസിൽ എടുത്തുകൊണ്ടുപോയിട്ടുണ്ട്.
അവൾ ചത്തുകഴിഞ്ഞാൽ ബാക്കി നോക്കാം. അതാണ് ഡികെ.
മനസ്സിലായോ?’ സുനിതയെ ഉപദ്രവിച്ചയാൾ ഫോണിലൂടെ അയച്ച ഭീഷണി സന്ദേശമാണിത്. ഉപദ്രവിച്ചതു താൻ തന്നെയെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പൊലീസിനും ലഭിച്ചു.
അസഭ്യവർഷം നടത്തുന്ന മറ്റൊരു ഓഡിയോ ക്ലിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഉപദ്രവിച്ചയാൾ ഒളിവിലാണെന്നാണു സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

