താന്ന്യം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണമോതിരം സത്യസന്ധതയുടെ മാതൃക തീർത്ത് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ. താന്ന്യം പഞ്ചായത്തിലെ കാരാട്ടുപറമ്പിൽ ധർമപാലൻന്റെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് മൂല്യവസ്തു ലഭിച്ചത്.
മാലിന്യങ്ങൾ വേർതിരിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന 7–ാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ സിന്ധുവിനും അഖിലയ്ക്കുമാണ് സ്വർണമോതിരം കിട്ടിയത്. ഉടൻ തന്നെ യാതൊരുവിധ മടിയും കൂടാതെ ഇവർ ഈ വിലപിടിപ്പുള്ള വസ്തു യഥാർത്ഥ ഉടമസ്ഥന് തന്നെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
ഈ സദുദ്യമത്തെയും മാതൃകാപരമായ പ്രവർത്തനത്തെയും ആദരിക്കുന്നതിനായി പഞ്ചായത്ത് ഓഫിസ് മുറ്റത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ സേനാംഗങ്ങളായ സിന്ധുവിനെയും അഖിലയെയും പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.
പീതാംബരൻ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ സ്ഥിരസമിതി ചെയർപഴ്സൻമാരായ കെ.ആർ. പ്രദീഷ്, ഷാനിബ നൗഷിൽ, വാർഡ് മെംബർമാരായ വി.കെ.സന്തോഷ്, ഷിമ്മി ശിവദാസ്, ഷൈനി ബാലകൃഷ്ണൻ, മിനി ചന്ദ്രൻ, സജിത സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ജി.സുനിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

