തൃശൂർ: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചാണ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തിന് ഹാനികരമായ യാതൊരുവിധ നടപടികളും കേരള പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി. കോൺഗ്രസ് പ്രസ്ഥാനം ഒരിക്കലും മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പൊലീസ് നടപ്പിലാക്കിയത് തികച്ചും നിയമപരമായ നടപടികളാണ്. മാധ്യമപ്രവർത്തകർക്കെതിരെ നിലവിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, മാധ്യമപ്രവർത്തകരെയല്ല നിലവിൽ അന്വേഷണം ബാധിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

