പാലക്കാട് ∙ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാലക്കാട്ടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടി. ‘കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്, ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർഥിച്ച സുമനസ്സുകൾക്ക്’ നന്ദി അറിയിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം.
പാലക്കാട് മണ്ഡലത്തിൽ വോട്ടിനു വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണവും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞതും വാർത്തയായിരുന്നു. ബിജെപി വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്.
ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു മണ്ഡലത്തിൽ ആദ്യ ലീഡ്. ഹോട്ടൽ വ്യവസായി എൻ.എം.ആർ.റസാഖ് ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.
2011 മുതൽ യുഡിഎഫിന്റെ കോട്ടയാണ് മണ്ഡലം.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് മണ്ഡലത്തിൽ ശക്തമായ മത്സരത്തിന് വേദിയൊരുക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

