ബാറുകൾക്ക് ആദ്യ തവണ അനുമതി നൽകുമ്പോൾ മാത്രമാണ് സ്റ്റാർ പദവി നിബന്ധന ബാധകമെന്ന് ഹൈക്കോടതിയിൽ നികുതി വകുപ്പിന്റെ സത്യവാങ്മൂലം. അനുമതി പുതുക്കി നൽകുമ്പോൾ ഈ വ്യവസ്ഥ ബാധകമല്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
സ്റ്റാർ ലൈസൻസ് ഇല്ലാത്ത ബാറുകൾക്ക് ലൈസൻസ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. പുതിയതായി ബാർ ലൈസൻസ് നൽകുന്നതിനെയും അവ പുതുക്കി നൽകുന്നതിനെയും ഒരുപോലെ കാണാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
നിലവിൽ 147 ബാറുകളുടെ ലൈസൻസ് പുതുക്കിയത് ഇടക്കാല ഭരണ ക്രമീകരണത്തിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

