കോട്ടയം: 10 വർഷത്തെ പിണറായി ഭരണത്തിന് അവസാനമിട്ട യു ഡി എഫ് വിജയത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ.
പത്ത് വർഷങ്ങൾക്കിപ്പുറം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ മുഴങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയ മറിയ ഉമ്മൻ, ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാമെന്നും കേരളത്തെ വീണ്ടെടുക്കാമെന്നും കൂട്ടിച്ചേർത്തു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ സാധിച്ചിരുന്നു.
ജന വികാരം എന്തെന്നും മാറ്റത്തിനായുള്ള അവരുടെ വെമ്പലും തൊട്ടറിയാൻ സാധിച്ചതാണ്. അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴവും അടുത്തറിഞ്ഞു.
ഈ വിജയം ജനങ്ങളുടെ വിശ്വാസമാണ്, പാവങ്ങളുടെ പ്രതീക്ഷയാണ്, സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയാണെന്നും മറിയ ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. മറിയ ഉമ്മന്റെ കുറിപ്പ് കേരളം അനിവാര്യമായ രാഷ്ട്രീയ മാറ്റത്തെ പുണർന്നു കഴിഞ്ഞു.
പത്ത് വർഷങ്ങൾക്കിപ്പുറം ജനാധിപത്യ ചേരിയുടെ വിജയാഹ്ലാദം നാടാകെ മുഴങ്ങുകയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ സാധിച്ചിരുന്നു.
ജന വികാരം എന്തെന്നും മാറ്റത്തിനായുള്ള അവരുടെ വെമ്പലും തൊട്ടറിയാൻ സാധിച്ചതാണ്. അപ്പയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴവും അടുത്തറിഞ്ഞു.
ഈ വിജയം ജനങ്ങളുടെ വിശ്വാസമാണ്, പാവങ്ങളുടെ പ്രതീക്ഷയാണ്, സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയാണ്. മതേതര കേരളത്തിൻ്റെ മുന്നേറ്റമാണ്.
പുതിയൊരു യുഗ പിറവിക്ക് തുടക്കമിടാൻ ഐക്യ ജനാധിപത്യമുന്നണിക്ക് സാധിക്കുമെന്ന് ഉറപ്പാണ്. ചരിത്ര വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച സഹോദരങ്ങൾക്ക്,സഹപ്രവർത്തകർക്ക് നന്ദി.
നമുക്ക് കേരളത്തെ വീണ്ടെടുക്കാം. നമുക്ക് ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

