കോട്ടയം ∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) സെൻട്രൽ കേരള കോട്ടയം (സികെകെ) ശാഖയിലെ വിമൻസ് ഡെന്റൽ കൗൺസിലിന്റെ നേതൃത്വത്തിൽ ലോക തൊഴിലിട സുരക്ഷയും ആരോഗ്യ ദിനവും ആചരിക്കുന്നതിനോട് അനുബന്ധിച്ച് വനിതാ അംഗങ്ങൾക്കായി സ്വയംസുരക്ഷയും സൈബർ സുരക്ഷയും സംബന്ധിച്ച അവബോധ പരിപാടി സംഘടിപ്പിച്ചു.
കേരള പൊലീസ് നാർകോട്ടിക് സെല്ലിലെ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.എസ്. നീതു ദാസ്, എസ്.പി.പ്രസീജ, പി.ശിശിരമോൾ, രമ്യ രവീന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.
പരിപാടിയിൽ ഐഡിഎ സികെകെ ശാഖ പ്രസിഡന്റ് ഡോ. നിധീഷ് മൗലാന അധ്യക്ഷത വഹിച്ചു.
വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ. വീണാ കൃഷ്ണൻ, ഡോ.
നീതു നിധീഷ്, മുൻ പ്രസിഡന്റ് ഡോ. ജിനു മോഹൻ എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

