ജനവിധി സീൽ ചെയ്തുവച്ചിരിക്കുന്ന ബാലറ്റ് മെഷീനുകൾ തിങ്കളാഴ്ച തുറക്കും. അധികം കാത്തിരിപ്പു വേണ്ടിവരില്ല, മണിക്കൂറുകൾക്കുള്ളിൽ ജനവിധി അറിയാം.
അവസാന വിസിലിലേക്കു നീങ്ങുന്ന വാശിയേറിയ മത്സരത്തിന്റെ അന്തിമ നിമിഷങ്ങളിൽ ടീം ക്യാപ്റ്റൻമാരുടെ മനസ്സിൽ എന്താവും. ആരും പരാജയം ഉറപ്പിക്കുന്നില്ല, വിജയ പ്രതീക്ഷയിലാണ്.
പക്ഷേ , വിജയി ഒന്നേ ഉണ്ടാവൂ, അതാണു യാഥാർഥ്യം.
14 സീറ്റിലും യുഡിഎഫ് വിജയം: മുഹമ്മദ് ഷിയാസ്
ജില്ലയിൽ 14 സീറ്റിലും യുഡിഎഫ് വിജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും കിട്ടിയ വോട്ടിനേക്കാൾ 30–40 % വോട്ടുകൂടി അധികം ലഭിക്കും.
ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും യുഡിഎഫ് ജില്ലയിൽ സർവാധിപത്യം സ്ഥാപിക്കുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും ഒറ്റക്കെട്ടായ പ്രവർത്തനം, തിരഞ്ഞെടുപ്പിനു സംഘടനാപരമായി വർഷങ്ങൾക്കു മുൻപുതന്നെ നടത്തിയ ഒരുക്കം എന്നിവയെല്ലാം ഫലം കണ്ടു.
മലയോര മേഖലയിലും നഗരത്തിലും തീര മേഖലയിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു കോൺഗ്രസ് സമരങ്ങൾ നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാര്യമായ പരാതികളോ പരിഭവങ്ങളോ ഉണ്ടായില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലും പരാതികൾ കുറഞ്ഞു. ഉള്ളത് സമയത്തുതന്നെ പരിഹരിച്ചു.
അതിനാൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ അലോസരമുണ്ടായില്ല. ജില്ലയിൽ 2220 തദ്ദേശ പ്രതിനിധികൾ ഉള്ളതിൽ 1700 യുഡിഎഫ് പ്രതിനിധികളാണു.
ജില്ലയിലെ തിരഞ്ഞെടുപ്പു നയിച്ചത് അവരാണ്. മത്സരിച്ച മുഴുവൻ ആളുകളും പ്രചാരണത്തിനിറങ്ങി.
ജനങ്ങളുടെ മനസ്സിലെ ഭരണ വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാക്കാൻ ഇതൊക്കെ സഹായിച്ചു.
കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം: എസ്.സതീഷ്
സംസ്ഥാനത്ത് ഇടതു സർക്കാരിന്റെ ഭരണ തുടർച്ചയും ജില്ലയിൽ എൽഡിഎഫ് 2021ലേക്കാൾ മെച്ചപ്പെട്ട വിജയവും നേടും.
കഴിഞ്ഞവട്ടം 5 സീറ്റിലാണ് എൽഡിഎഫ് ജയിച്ചത്. ഇക്കുറി അതിലും മികച്ചതായിരിക്കും വിജയം.
പാർട്ടിക്കും മുന്നണിക്കും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്.
യുഡിഎഫ് അനുകൂല ഫലപ്രഖ്യാപനം നടത്തിയ സർവേകളുടെ കണക്കിൽ പോലും സർക്കാർ വിരുദ്ധ വികാരം കാണാനില്ല. അതുവച്ചല്ല ഞങ്ങളുടെ വിലയിരുത്തൽ.
വീടുകൾ സന്ദർശിച്ചപ്പോൾ കിട്ടിയ ഫീഡ് ബാക് അനുസരിച്ചാണിത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണു ഞങ്ങൾക്കു മനസ്സിലായത്.
വികസനം തുടരണമെന്നും ക്ഷേമ പദ്ധതികൾ നിലനിൽക്കണമെന്നും ഇൗ സർക്കാർ വീണ്ടും വരണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. ജില്ലയിലെ അനുഭവവും ഇതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണു എൽഡിഎഫിന്റെ ആത്മവിശ്വാസം. എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങൾ കണക്കിലെടുക്കുന്നേയില്ല.
ജില്ലയിൽ കാഴ്ചവച്ചത് മികച്ച പ്രകടനം: എം.എ.ബ്രഹ്മരാജ്
എൻഡിഎ ശക്തമായ മുന്നേറ്റം നടത്തുന്ന തിരഞ്ഞെടുപ്പാണിത്.
നാലിനു വോട്ടെണ്ണിക്കഴിയുമ്പോൾ മുന്നണി എറണാകുളം ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതു തെളിയും. കുന്നത്തുനാട്, തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ വിജയിക്കും.
പറവൂർ, ആലുവ, തൃക്കാക്കര, എറണാകുളം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ എൻഡിഎക്കു സാധിച്ചിട്ടുണ്ട്. ആലുവയിലും പറവൂരിലും തൃക്കാക്കരയിലും ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാനായി.
മറ്റു മണ്ഡലങ്ങളിലും മുന്നണി സ്ഥാനാർഥികളുടെ പ്രകടനം മികച്ചതായിരുന്നു.
ട്വന്റി20 പാർട്ടിയുടെ വരവോടുകൂടി എൻഡിഎ വളരെ ശക്തമായ നിലയിലായി. ജില്ലയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വലിയ പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ കഴിഞ്ഞു.
ഇത് അപ്രതീക്ഷിത മുന്നേറ്റം സാധ്യമാക്കി. മുസ്ലിം ജനവിഭാഗങ്ങളുടെ മുമ്പെങ്ങുമില്ലാത്ത പിന്തുണയും എൻഡിഎയ്ക്കുണ്ടായി.
എക്സിറ്റ് പോൾ ഫലങ്ങളിൽ അത്രകണ്ടു കഴമ്പുണ്ടെന്നു തോന്നുന്നില്ല. 1.97 ലക്ഷം വോട്ടർമാർവരെയുള്ള മണ്ഡലങ്ങളിൽ 1500 മുതൽ 2000 വരെ വോട്ടർമാരെ മാത്രം കണ്ട് അഭിപ്രായം തേടുമ്പോൾ അത് ഒരു ശതമാനംപോലുമാകുന്നില്ലെന്നോർക്കണം.
വികസന മുരടിപ്പും പിണറായി വിരുദ്ധ തരംഗവുമാണ് ഇത്തവണത്തെ തി രഞ്ഞെടുപ്പിലെ വിഷയങ്ങൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

