ചങ്ങനാശേരി ∙ മനുഷ്യ സമൂഹത്തിന്റെ സമുദ്ധാരണമാണ് കുടുംബ യോഗങ്ങളുടെ ലക്ഷ്യമെന്നും മറ്റു കുടുംബങ്ങളുടെ സംരക്ഷണവും നവീകരണവും കുടുംബയോഗങ്ങൾ വഴി ഉണ്ടാകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗത്തിന്റെ 44-ാമത് വാർഷികവും മാരാമൺ മാളിയേക്കൽ കുടുംബയോഗത്തിന്റെ 49-ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഫാ.
തോമസ് കുരുവിള ഒഐസി അധ്യക്ഷത വഹിച്ചു. കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗം പ്രസിഡന്റ് ദീപക് ലൗലി ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, വാർഡ് മെമ്പർ ചാൾസ് പാലാത്തറ, ഫാ. എം.കെ.ഇമ്മാനുവൽ, ഫാ.
സാം മാത്യൂസ് ചെറുതോൺ, ഫാ. ജസ്റ്റിൻ അനിയൻ, പുഷ്പഗിരി മെഡിക്കൽ കോളജ് അഡ്മിനിസ്റ്റർ ഫാ.മാത്യു തുണ്ടിയിൽ, ഫാ.
ജോൺ ഏലിയാസ്, ഒഐസി സെക്രട്ടറി പ്രേം സെബാസ്റ്റ്യൻ ആന്റണി, ട്രഷറർ സിബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.ജെ.ജയിംസ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോസഫ്, ജോസുകുട്ടി കുട്ടംപേരൂർ, അലക്സ് എം. വർഗീസ്, ജോൺ മത്തായി തുരുത്താമഠം എന്നിവർ പ്രസംഗിച്ചു.
ഫാ.
ക്രിസോസ്റ്റോം പുരസ്കാരം – സ്കറിയ സെബാസ്റ്റ്യൻ, ഫാ. ലുദ്വിക് പാത്തിക്കൽ പുരസ്കാരം – തോമസ് കുട്ടംപേരൂർ, സിറിയക് കുട്ടംപേരൂർ പുരസ്കാരം – മാത്യു സെബാസ്റ്റ്യൻ, സി.
ഡോ. ലൂസി തോമസ് എൻഡോവ്മെന്റ് – ജിന്റാ ലാൽ സക്കറിയ എന്നിവർക്ക് നൽകി.
തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

