കോഴിക്കോട് ∙ ചേവായൂർ പൊലീസ് സ്റ്റേഷന് പരിധിയിൽ തടമ്പാട്ടുതാഴത്തുള്ള അപ്പാർട്ട്മെന്റിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. കാരപ്പറമ്പ് പുഴനടമ്മൽ സ്വദേശി കാട്ടുവയൽ വീട്ടിൽ നൗഫൽ.
കെ. വി (30) കുന്ദമംഗലം കോണാട്ട് സ്വദേശി അരീക്കര വീട്ടിൽ ഷാമിൽ മുഹമ്മദ് (30) എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
അപ്പാർട്ട്മെന്റിൽ നിന്നും മൂന്ന് തബലകളും 5000 രൂപയുടെ ചെരിപ്പുമാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ ചേവായൂർ പൊലീസ് സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നും പ്രതികളേയും മോഷണത്തിന് ഉപയോഗിച്ച വാഹനത്തെപ്പറ്റിയും മനസ്സിലാക്കി.
തുടർന്ന് ചേവായൂർ പൊലീസ് സൈബർസെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി ഷാമിലിനെ കുന്നമംഗലത്ത് നിന്നും നൗഫലിനെ ചേവായൂർ പരിസരത്ത് നിന്നും ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.
മഹേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ബിജു, അസി. സബ്ബ് ഇൻസ്പെക്ടർ മനോജ്, സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സ്ക്വാഡ് അംഗങ്ങളായ വിഷ് ലാൽ, റഷീദ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
നൗഫലിന് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

