കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സിൻഡിക്കറ്റ് അംഗവും മുൻ പരീക്ഷ കൺട്രോളറും മുൻ പബ്ലിക്കേഷൻ ഓഫിസറുമായ ഡോ.വി.ലിസി മാത്യു തനിക്കെതിരെയുള്ള കുറ്റപത്രവുമായി 31 വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങി.
വിരമിക്കുന്നതിന്റെ തലേദിവസമാണ് സർവകലാശാല കുറ്റപത്രം തപാൽ വഴി അയച്ചു കൊടുത്തത്. 29ന് നൽകിയിട്ടുള്ള ചാർജ് മെമ്മോയുടെയും കുറ്റാരോപണ പത്രികയുടെയും അടിസ്ഥാനത്തിലുള്ള അച്ചടക്ക നടപടിക്ക് വിധേയമായി വിരമിക്കുന്നതിന് അനുമതി നൽകി വൈസ് ചാൻസലറുടെ ഉത്തരവും ഇന്നലെ ലിസി മാത്യുവിന് ലഭിച്ചു.
ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ പുറംചട്ട
മാത്രം തയാറാക്കി പ്രകാശനം നടത്താനുള്ള നീക്കത്തിലും തോറ്റ ബിഎഫ്എ വിദ്യാർഥിയെ ജയിപ്പിച്ചതിലും ഡോ.ലിസി മാത്യുവിന് പങ്കുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന വിശദീകരണവുമായാണ് വൈസ് ചാൻസലർ കുറ്റപത്രം നൽകിയത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഡോ.ലിസി മാത്യു പറഞ്ഞു.
ഡോ.വി.ലിസി മാത്യുവിനെതിരെ മതിയായ കാരണങ്ങളില്ലതെ നടപടിയെടുത്തുവെന്ന് ആരോപിച്ച് അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഇന്നലെ ഉച്ചയ്ക്ക് സർവകലാശാല ഭരണ വിഭാഗത്തിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

