കോഴിക്കോട്: സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി വ്യക്തമാക്കി. ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് യൂണിയൻ പിടിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഈ നീതികേടിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ ഫെഡറേഷൻ ചെയർമാനുമായി ബന്ധപ്പെട്ട
ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് തിരുവനന്തപുരം മേഖലാ യൂണിയനെ പിരിച്ചുവിട്ടത്. സമാനമായ രീതിയിൽ നിയമപരമായ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് മലബാർ മേഖലാ യൂണിയനും ഭരണസമിതിക്കെതിരായ ഈ നടപടിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

