തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നടന്ന കേരള കോൺഗ്രസ് യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസിന് നേരെ ചായക്കറ്റിൽ എറിഞ്ഞ സംഭവത്തിൽ കർശന നടപടി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിനും എതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകരായ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഘർഷത്തിനിടയിൽ തിളച്ച ചായ വീണ് ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
തോമസ് ഉണ്ണിയാടൻ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. തുടർന്ന് തോമസ് ഉണ്ണിയാടൻ എംഎൽഎയെ അനുകൂലിക്കുന്നവരും എതിർഭാഗത്തുള്ളവരും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിനിടെ യോഗത്തിനായി എത്തിച്ച വസ്തുക്കളും ചായക്കറ്റിലും ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

