കൊച്ചി ∙ പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തും. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) ഡോ.
ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്.
അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുൻപാണു ഹൃദയ സംബന്ധമായ തകരാർ കണ്ടെത്തിയത്.
അമാനയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കാനും പഠനം തുടരുവാനും സാധിക്കുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.
ഡോ. ജേക്കബ് ഏബ്രഹാം, ഡോ.
റോണി മാത്യു, ഡോ. ഭാസ്ക്കർ രംഗനാഥൻ, ഡോ.
ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ.
പി. മുരുകൻ, ഡോ.ജോബ് വിൽസൺ, ഡോ.ഗ്രേസ് മരിയ, ഡോ.
ആന്റണി ജോർജ്, ഡോ. അരുൺ ജോർജ്, ഡോ.
ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് തുടങ്ങിയവർ ശസ്ത്രക്രിയയിലും തുടർ ചികിത്സയിലും പങ്കാളികളായിരുന്നു. ദുബായിലാണ് അമാനയുടെ കുടുംബം.
മാനേജിങ് ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ മധുരം പങ്കിട്ടാണ് അമാനയെ ആശുപത്രിയിൽ നിന്നു യാത്രയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

