സംസ്ഥാനത്ത് കാലവര്ഷക്കെടുപ്പുമായി ബന്ധപ്പെട്ട മഴ മുന്നറിയിപ്പുകളില്‍ പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പ്രമുഖ ആഘോഷവേളയായ തിരുവോണ ദിവസം കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാളെ കേരളത്തിലെ ആറ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് ബാധകമായിട്ടുള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കണക്കാക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍:
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്കിനും വാഹനങ്ങളിലെ കാഴ്ച മങ്ങുന്നതിനും സാധ്യതയുണ്ട്.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകാം.
* ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസ്സത്തിനോ വലിയ അപകടങ്ങള്‍ക്കോ കാരണമായേക്കാം.
* വീടുകള്‍ക്കും താത്കാലിക കെട്ടിടങ്ങള്‍ക്കും ഭാഗികമായ കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയുണ്ട്.
* മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
* ഈ കാലാവസ്ഥ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിച്ചേക്കാം. തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്ക് നാശനഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്.
പൊതുജനങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍:
* റോഡുകളില്‍ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക.
* അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തന്നെ തുടരുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

