കാക്കനാട് ∙ സർക്കാരിലേക്കുള്ള നികുതി ഉൾപ്പെടെ കുടിശിക അടയ്ക്കാതെ മുങ്ങിനടന്നിരുന്നവരെ പിടികൂടി റവന്യു ഉദ്യോഗസ്ഥർ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പിരിച്ചത് 397.04 കോടി രൂപ. മോട്ടർ വാഹന നികുതി, ജിഎസ്ടി, ക്ഷേമനിധി ബോർഡുകളിലേക്കുള്ള കുടിശിക തുടങ്ങിയവ ഉൾപ്പെടെ 780 കോടി രൂപ പിരിച്ചെടുക്കണമെന്നായിരുന്നു സർക്കാർ നിർദേശം.
ഇതിന്റെ പകുതിയിലധികം പിരിക്കാനായതു വൻ നേട്ടമാണെന്ന് റവന്യു റിക്കവറി വിഭാഗം ഡപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് പറഞ്ഞു.
സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും സർക്കാരിനെ കബളിപ്പിച്ച് കുടിശിക അടയ്ക്കാത്തവരെ പ്രത്യേകം കണ്ടെത്തിയാണു ജപ്തി, അറസ്റ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടത്. കെഎസ്എഫ്ഇ, കെഎഫ്സി ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിലേക്കു കുടിശിക വരുത്തിയവരെയും കണ്ടെത്തി പണം അടപ്പിച്ചു.
കണയന്നൂർ താലൂക്കു പരിധിയിലാണ് ഏറ്റവും കൂടുതൽ കിട്ടാക്കടം പിരിഞ്ഞു കിട്ടിയത് 192.4 കോടി.
കുന്നത്തുനാട് 51.19 കോടി, ആലുവ 32.39, കൊച്ചി 35.13, പറവൂർ 20.79, മൂവാറ്റുപുഴ 14.89, കോതമംഗലം 12.78 കോടി എന്നിങ്ങനെയാണു മറ്റു താലൂക്കു പരിധികളിൽ നിന്നു ലഭിച്ച കിട്ടാക്കടം. ഭൂനികുതി, കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, സർക്കാർ പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും ലീസ് ഇനങ്ങളിലായി 247.81 കോടി രൂപയും ജില്ലയിൽ നിന്നു ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

