ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ കർക്കടക മാസപൂജകൾക്കായി നട ഈ മാസം 16-ന് വൈകിട്ട് 5 മണിക്ക് തുറക്കും.
ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി നട തുറന്ന് ദീപങ്ങൾ തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെയായി തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. കർക്കടക മാസപൂജകൾ 17 മുതൽ 21 വരെ നീണ്ടുനിൽക്കും.
ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കും. ഭക്തർക്കായി ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം എന്നിവ ഉണ്ടായിരിക്കും.
പൂജകൾ പൂർത്തിയാക്കി ഈ മാസം 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.
ദർശനത്തിനായി എത്തുന്ന ഭക്തർക്ക് സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി വരികയാണ്. വെർച്വൽ ക്യൂ മുഖേനയുള്ള ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

