വെള്ളറട ∙ വേനൽകടുത്തതോടെ ആര്യങ്കോട് തൊട്ടിപ്പാലത്തിൽ കുളിക്കാനെത്തുന്നവരുടെ തിരക്കേറി.
നെയ്യാർ ജലസേചന പദ്ധതിയുടെ ഇടതുകരകനാലാണ് ആര്യങ്കോടു വഴി ഒഴുകുന്നത്.
അരനൂറ്റാണ്ടിലേറെയായി ഇവിടം നാട്ടുകാരുടെ മാത്രം അറിവിലുണ്ടായിരുന്ന സ്ഥലമായിരുന്നു. ഇപ്പോൾ വ്ലോഗർമാരെത്തി യുട്യൂബിൽ പ്രചാരം നൽകിയതോടെ പലഭാഗത്തു നിന്നും കുളിക്കാനായി ഇവിടേക്ക് ആളുകൾ എത്തുകയാണ്.
തിരക്ക് വർധിച്ചപ്പോൾ സാമൂഹികവിരുദ്ധ പ്രവർത്തനവും കൂടി. മദ്യപരുടെ ശല്യമാണ് രൂക്ഷം.
കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെ തുടർന്ന് ആര്യങ്കോട് പൊലീസ് ഇടപെട്ടിരുന്നു. രാത്രിയിൽ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി.
ആര്യങ്കോട് ജംക്ഷന് സമീപത്താണ് ഈ തൊട്ടിപ്പാലം.ഇരുവശവും ഉയർന്നതും നടുവിൽ താഴ്ന്നതുമായ പ്രദേശമായതിനാൽ സ്വാഭാവിക ഒഴുക്ക് ഉറപ്പുവരുത്താനായി വലിയ തൂണുകൾ കെട്ടി നിർമിച്ചിട്ടുള്ള കനാലാണ് ഇവിടുള്ളത്.
കനാലിന്റെ ഒരുവശത്ത് നടപ്പാതയുമുണ്ട്. അപകടഭീഷണിയും നിലനിൽക്കുന്നു.
ഏറെദൂരം വെള്ളത്തിലൂടെ താഴേക്ക് ഒഴുകി നീങ്ങാനാകും.അവിടെ നിന്നും കരയിൽകയറി നടപ്പാതയിലൂടെ വീണ്ടും മുകൾ ഭാഗത്തെത്തി ചാടിക്കുളിക്കുന്നതിനാണ് കുട്ടികൾ ഇവിടേക്കെത്തുന്നത്. കുടുംബമായി കുളിക്കാനെത്തുന്നവരുടെയും യുവജനങ്ങളുടെയും സംഘങ്ങൾ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

