തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്കിയ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നടപടി. കതിര് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് അര്‍ഹമായ മുഴുവന്‍ തുകയും കൃഷി വകുപ്പ് വിതരണം ചെയ്തു.
ഓണക്കാലത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചിട്ടും കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്ന വാര്‍ത്തകളെ തുടര്‍ന്ന് കൃഷി വകുപ്പ് അടിയന്തരമായി ഇടപെടുകയായിരുന്നു.
മുന്‍കാലങ്ങളില്‍ കൃഷി ഓഫീസുകള്‍ വഴിയാണ് കര്‍ഷകര്‍ക്ക് പണം നേരിട്ട് നല്‍കിയിരുന്നത്. എന്നാല്‍, ഇത്തവണത്തെ ഓണക്കാലത്ത് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച ശേഷം കതിര് ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്നതായിരുന്നു വ്യവസ്ഥ.
രജിസ്ടേഷന് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുക നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന രീതിയാണ് നടപ്പിലാക്കിയത്. എങ്കിലും, ആപ്പില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും തുക ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും, മന്ത്രി ടി സിദ്ദിഖ് വിഷയത്തില്‍ നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് കുടിശ്ശിക തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

