ചങ്ങനാശ്ശേരി ∙ മാരാമൺ മാളിയേക്കൽ കുടുംബയോഗത്തിന്റെ ഗോൾഡൻ ജൂബിലി വർഷ ഉദ്ഘാടന സമ്മേളനവും 49–മത് വാർഷികവും മേയ് ഒന്നിന് ചങ്ങനാശേരി മാരി ഗോൾഡ് ഓഡിറ്റോറിയത്തിൽ നടക്കും. സിറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് എമരിറ്റസ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഫാ.
തോമസ് കുരുവിള ഒഐസി അധ്യക്ഷത വഹിക്കും.
കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗം പ്രസിഡന്റ് ദീപക് ലൗലി ജൂബിലി വർഷ പ്രഖ്യാപനം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, മുൻസിപ്പൽ ചെയർമാൻ ജോമി ജോസഫ്, വാർഡ് മെമ്പർ ചാൾസ് പാലാത്തറ, കുടുംബയോഗം വൈസ് പ്രസിഡന്റുമാരായ ഫാ.
എം.കെ. ഇമ്മാനുവൽ, ഫാ.
സാം മാത്യൂസ് ചെറുതോൺ, ഫാ. ജസ്റ്റിൻ ആനിയൻ, ജനറൽ സെക്രട്ടറി വർഗീസ് എം.
അലക്സ് എന്നിവർ പ്രസംഗിക്കും. വർക്കിങ് ജനറൽ.
സെക്രട്ടറി തോമസ് ജോൺ വാർഷിക റിപ്പോർട്ടും ട്രഷറർ ബിനു പൊടിക്കുഞ്ഞ് കണക്കും അവതരിപ്പിക്കും.
ജൂബിലി വർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന ശാഖകളിൽ ഒന്നായ കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗത്തിന്റെ 44–മത് വാർഷികവും ആഘോഷിക്കും. സെക്രട്ടറി പ്രേം സെബാസ്റ്റ്യൻ ആന്റണി, ട്രഷറർ സിബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് കെ.ജെ.
ജയിംസ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോസഫ്, ജോസുകുട്ടി കുട്ടംപേരൂർ, ജോൺ മത്തായി തുരുത്താമഠം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

