ആലുവ ∙ തിങ്കൾ രാത്രി തോട്ടയ്ക്കാട്ടുകര കെഎസ്ഇബി വെസ്റ്റ് സെക്ഷൻ ഓഫിസിനു മുന്നിലൂടെ പോയവർ ‘ഇവിടെ വിഷു ഇന്നാണോ എത്തിയത്?’ എന്നു സംശയിച്ചു കാണും. പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും ആഘോഷം നടക്കുകയായിരുന്നു അവിടെ.
രാത്രി 2 ഘട്ടമായി ദീർഘനേരം കറന്റ് പോയപ്പോൾ പരിസരവാസികളാണ് വിഷുവിനു ബാക്കി വന്ന പടക്കം വൈദ്യുതി ഓഫിസിനു മുന്നിൽ പൊട്ടിച്ചു പ്രതിഷേധിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങളും വർധിച്ച ഉപഭോഗവുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണം.
ഇക്കാര്യത്തിൽ ജീവനക്കാർ ഉത്തരവാദികളല്ലെന്ന് അധികൃതർ പറഞ്ഞു. ഓഫിസിനു സംരക്ഷണം ആവശ്യപ്പെട്ട് അസി.
എൻജിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

