ഇറാനെതിരായ വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനിശ്ചിത കാലത്തേക്ക് നീട്ടിയിട്ടും ഹോർമുസ് കലുഷിതം. താഴ്ന്നിറങ്ങിയ എണ്ണവില ഇതോടെ ‘സെഞ്ചറി’ കടന്ന് കുതിപ്പാരംഭിച്ചു.
ഇന്ത്യൻ ഓഹരികൾ ഇന്നും കണ്ണീർപ്പുഴ ആകുമെന്ന സൂചനയാണ് നൽകുന്നത്. സ്വർണവില ദിശയറിയാതെ ഉലയുന്നു.
മുന്നയിപ്പ് ലംഘിച്ചിട്ടും ഹോർമുസ് കടക്കാൻ ശ്രമിച്ചെന്നാരോപിച്ച് 2 കപ്പലുകൾ ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) പിടിച്ചെടുത്തു.
കപ്പലുകൾക്ക് നേരെ വെടിവച്ചശേഷമായിരുന്നു നടപടി. പിടിച്ചെടുത്ത കപ്പലുകളിലൊന്ന് ഇസ്രയേൽ ബന്ധമുള്ളതാണെന്ന് ഐആർജിസി വ്യക്തമാക്കി.
മറ്റൊന്ന് പാനമയുടെ പതാകയുള്ളതാണ്. കപ്പൽ പിടിച്ചെടുത്ത നടപടിയെ വിമർശിച്ച് പാനമയും രംഗത്തുവന്നു.
യുഎസ് ഇടപെടൽ വീണ്ടും ഇന്ത്യൻ സമുദ്രത്തിൽ
ഇതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ 3 ഇറാനിയൻ കപ്പലുകളെ യുഎസ് സൈന്യം തടഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഇറാന്റെ പതാകയുള്ള ‘ഡീപ് സീ’ സൂപ്പർടാങ്കർ, 10 ലക്ഷം ബാരൽ എണ്ണവഹിക്കാൻ ശേഷിയുള്ള ‘സെവിൻ’, മറ്റൊരു സൂപ്പർടാങ്കറായ ‘ഡോറേന’ എന്നിവയെയാണ് യുഎസ് സൈന്യം തടഞ്ഞ് തിരിച്ചയച്ചത്. ഡോറേനയിൽ 20 ലക്ഷം ബാരൽ എണ്ണയുണ്ട്.
ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നിവയ്ക്ക് സമീപമായിരുന്നു യുഎസിന്റെ ഇടപെടൽ. ഹോർമുസിൽ മാത്രമല്ല, ലോകത്തെവിടെയും ഇറാന്റെ കപ്പലുകളെ തടയന്ന നടപടി തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
U.S.
forces have directed 29 vessels to turn around or return to port as part of the U.S. blockade against Iran.
Over past 24 hours, media reports have alleged that several commercial ships evaded the blockade, citing M/V Hero II, M/V Hedy, and M/V Dorena as examples. These…
ഭീഷണി വേണ്ടെന്ന് പെസെഷ്കിയാൻ
ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായിട്ടും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഇറാൻ രംഗത്തുവന്നു.
ഹോർമുസിലും മറ്റ് കടൽമേഖലകളിലും ഇറാന്റെ കപ്പലുകളെ തടയുന്ന യുഎസ് നടപടി ധാരണകളുടെ ലംഘനവും ഭീഷണിയുമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. യുഎസിന്റെ കാപട്യവും നിലപാടുമാറ്റങ്ങളും ലോകം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
جمهوری اسلامی ایران همواره از گفتگو و توافق استقبال کرده و میکند.
بدعهدی، محاصره و تهدید مانع اصلی مذاکره واقعی است. دنیا شاهد پرحرفیهای مزورانه و تناقض ادعا و عمل شماست.
ഹോർമുസ് തുറപ്പിക്കാൻ 30 രാജ്യങ്ങളുടെ പട
വേണ്ടിവന്നാൽ സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ നേതൃത്വത്തിൽ 30 രാജ്യങ്ങളുടെ കൂട്ടായ്മ ഒരുക്കം തുടങ്ങി. വെടിനിർത്തൽ നീട്ടിയെങ്കിലും യുഎസും ഇറാനും തമ്മിൽ ചർച്ച നടക്കാനുള്ള സാധ്യതയില്ലെന്നാണ് ഈ രാജ്യങ്ങളുടെ വിലയിരുത്തൽ.
രാജ്യാന്തര ചരക്കുനീക്കപ്പാത യുദ്ധത്തിന് മുൻപ് സ്വതന്ത്രമായി തുറന്നുകിടക്കുകയായിരുന്നു. അതേസ്ഥിതിയിലേക്ക് മടങ്ങണമെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, ഇറാനെതിരായ വെടിനിർത്തലിനോ യുദ്ധത്തിനോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേതായിരിക്കുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് വ്യക്തമാക്കി.
3-5 ദിവസത്തായിരിക്കും വെടിനിർത്തൽ എന്ന വാദങ്ങളും കാരലൈൻ തള്ളി.
. on Iran: “There’s a ceasefire with the military and kinetic strikes, but Operation Economic Fury continues and… we are completely strangling their economy through this blockade.
They’re losing $500M/day… He’s satisfied with that as we await their response.”
വീണ്ടും ‘സെഞ്ചറി’ കടന്ന് എണ്ണവില
വെടിനിർത്തൽ നീട്ടിയിട്ടും ഇറാനും യുഎസും തമ്മിലെ ബന്ധം വഷളായി തുടരുന്നതും ചർച്ച തുടരുന്നതിലെ അനിശ്ചിതത്വവും ഹോർമുസിലെ തടസ്സവും എണ്ണവിലയെ വീണ്ടും മേലോട്ട് നയിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് വീണ്ടും 100 ഡോളർ കടന്നു.
102.4 ഡോളറാണ് നിലവിൽ വില. യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) 93.58 ഡോളറിലുമെത്തി.
സ്വർണവില എങ്ങോട്ട്?
രാജ്യാന്തര സ്വർണവില ചാഞ്ചാടുകയാണ്.
ഒരുവേള ഔൺസിന് 4694 ഡോളർ വരെ താഴ്ന്നശേഷം 4751 വരെ ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും 4707 ഡോളറിലെത്തി.
കേരളത്തിൽ ഇന്ന് വില കുറഞ്ഞേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു. എണ്ണവില വർധന സൃഷ്ടിക്കുന്ന പണപ്പെരുപ്പപ്പേടിയും യുഎസ് ഡോളർ ഇൻഡക്സിന്റെ വർധനയുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
യുഎസ്, ജപ്പാൻ, കൊറിയ ഓഹരികൾക്ക് മുന്നേറ്റം
വെടിനിർത്തൽ നീട്ടിയ പശ്ചാത്തലത്തിൽ യുഎസ് ഓഹരി വിപണികൾ മികച്ച നേട്ടമുണ്ടാക്കി.
ഡൗ ജോൺസ് 0.69%, എസ് ആൻഡ് പി500 സൂചിക 1.05%, നാസ്ഡാക് 1.64% എന്നിങ്ങനെ ഉയർന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ പക്ഷേ എസ് ആൻഡ് പി500 സൂചിക 0.1% താഴ്ന്നു.
നാസ്ഡാക് ഏറക്കുറെ ‘ഫ്ലാറ്റ്’ ആയിരുന്നു. ഡൗ 0.4% നഷ്ടം കുറിച്ചു.
TRUST IN TRUMP 🇺🇸📈
∙ ഏഷ്യയിൽ, ജാപ്പനീസ് നിക്കേയ് 60,013 എന്ന റെക്കോർഡ് ഉയരംതൊട്ടു.
എന്നാൽ, പിന്നീട് താഴ്ന്നു. ദക്ഷിണ കൊറിയയുടെ കോസ്പിയും 1.75% ഉയർന്ന് സർവകാല ഉയരമായ 6538ൽ എത്തി.
∙ ഹോങ്കോങ്, ചൈന, യൂറോപ്പ്, ഓസ്ട്രേലിയൻ വിപമികൾ ചുവന്നു.
ഇന്ത്യൻ വിപണിക്ക് നിരാശ
ഇറാനും യുഎസും തമ്മിലെ സംഘർഷത്തിന് അയവുവന്നിട്ടും ഇന്നലെ ഇന്ത്യൻ ഓഹരികൾ നഷ്ടത്തിലേക്ക് വീണു. നിഫ്റ്റി 198 പോയിന്റ് (-0.81%) താഴ്ന്ന് 24,378ലും സെൻസെക്സ് 756 പോയിന്റ് (-0.95%) നഷ്ടവുമായി 78,516ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
∙ ഇന്നും കാത്തിരിക്കുന്നത് നഷ്ടയാത്രയാണെന്നാണ് ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി നൽകുന്ന സൂചിക.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി 160 പോയിന്റ് താഴ്ന്നു.
∙ ഐടി കമ്പനിയായ എച്ച്സിഎൽ ടെക് ആശാവഹമല്ലാത്ത മാർച്ചുപാദ പ്രവർത്തനഫലം പുറത്തുവിട്ടതും ഈ വർഷത്തെ വരുമാന വളർച്ചാ അനുമാനം വെട്ടിക്കുറച്ചതും ഐടി ഓഹരികളിലാകെ വിതച്ച വിൽപന സമ്മർദമാണ് ഇന്നലെ ഇന്ത്യൻ വിപണിക്ക് പ്രധാന തിരിച്ചടിയായത്. ∙ വെടിനിർത്തൽ നീട്ടിയെങ്കിലും എണ്ണവില കാര്യമായി കുറയാതിരുന്നതും ഓഹരി വിപണിക്ക് ആശങ്കയായി.
Updating…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

