രാജ്യത്ത് ഇ20 പെട്രോള്‍ (E20) ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ശുദ്ധമായ പെട്രോളിനെക്കാള്‍ മികച്ച ഗുണനിലവാരം ഇ20 ഇന്ധനത്തിനുണ്ടെന്നാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിലയിരുത്തല്‍.
എത്തനോള്‍ കലര്‍ത്താത്ത ശുദ്ധമായ പെട്രോളോ, കുറഞ്ഞ അളവില്‍ എത്തനോള്‍ അടങ്ങിയ പെട്രോളോ വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റ് വികസിത രാജ്യങ്ങളിലെ മാതൃകയില്‍ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകള്‍ ഇന്ത്യയില്‍ നിലവില്‍ പ്രായോഗികമല്ല.
ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ ഇന്ധനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ എത്തിക്കുന്നത് വലിയ സാങ്കേതികവും ലോജിസ്റ്റിക്കലുമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും, ഇത് പ്രവര്‍ത്തനച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പഴയ വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ മൈലേജില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം സമ്മതിക്കുന്നു.
എന്നാല്‍, ഈ കുറവിനെ മറികടക്കാന്‍ പോന്ന ഗുണങ്ങള്‍ ഇ20 ഇന്ധനത്തിനുണ്ടെന്നാണ് അവകാശവാദം. എത്തനോള്‍ കലര്‍ന്ന പെട്രോളിന്റെ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ്, മികച്ച പിക്കപ്പ്, സുഗമമായ ആക്സിലറേഷന്, എഞ്ചിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം എന്നിവ ഇതിന്റെ പ്രത്യേകതകളായി മന്ത്രാലയം എടുത്തുപറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

