ന്യൂഡൽഹി∙ പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ, അവശ്യമരുന്നുകളുടെ വില 20 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്രം. മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധന, കയറ്റുമതിയിലെ ഇടിവ് എന്നിവ മരുന്നു കമ്പനികളെ നഷ്ടത്തിലാക്കുന്നുവെന്ന ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ആന്റിബയോട്ടിക്കുകൾ, കാൻസർ മരുന്നുകൾ, വിവിധ ഇഞ്ചക്ഷനുകൾ എന്നിവയ്ക്ക് 3 മാസത്തേക്ക് വില വർധിപ്പിക്കുന്നതിനുള്ള ശുപാർശയാണ് മന്ത്രാലയം പരിഗണിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളിൽ ഭൂരിഭാഗവും ചൈനയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് എത്തിക്കുന്നത്.
എണ്ണവില ഉയരുകയും പശ്ചിമേഷ്യയിലുടനീളം കപ്പൽ റൂട്ടുകൾ തടസ്സപ്പെട്ടതും അസംസ്കൃത വസ്തുക്കളായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) വില ഉയർത്തി ആഭ്യന്തരമായി എപിഐ നിർമിക്കാനുള്ള കീ സ്റ്റാർട്ടിങ് മെറ്റീരിയലുകളും ലായകങ്ങളും സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇവ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുക. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ആഗോള മരുന്ന് വിപണിയെയും ഇന്ത്യയിലേക്കുള്ള അസംസ്കൃത മരുന്നിന്റെ ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിച്ചു.
ഓരോ കപ്പലിനും 4,000 മുതൽ 8,000 ഡോളർ വരെ അധിക ചാർജ് ആവശ്യപ്പെടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

