ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം ബ്രൗസർ എത്തുന്നു. ഡെസ്ക്ടോപ്പ് പതിപ്പിലെ ചില പ്രധാന ഫീച്ചറുകൾ ഇനി മൊബൈൽ പതിപ്പിലും ലഭ്യമാകും.
ഇതിന്റെ ഭാഗമായി ന്യൂ ടാബ് പേജ് (New Tab page) കൂടുതൽ ആകർഷകമായ രീതിയിൽ മാറ്റിയെടുക്കാനുള്ള സൗകര്യമാണ് പുതിയ അപ്ഡേറ്റിലൂടെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രൗസറിന്റെ രൂപഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുതിയ സംവിധാനം.
ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതോടൊപ്പം “Customize your new tab page” എന്ന ഓപ്ഷൻ ലഭ്യമായി തുടങ്ങും. മെനുവിലേക്ക് പ്രവേശിച്ച ശേഷം Appearance എന്ന വിഭാഗത്തിലൂടെ പുതിയ ടാബ് പേജിന്റെ രൂപീകരണം ഉപയോക്താക്കൾക്ക് സ്വന്തം താല്പര്യപ്രകാരം മാറ്റാം.
അടിസ്ഥാനപരമായ വിവിധ നിറങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിന് പുറമേ, മുൻകൂട്ടി തയ്യാറാക്കിയ തീമുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടമുള്ള ചിത്രങ്ങൾ ബാക്ക്ഗ്രൗണ്ടായി അപ്ലോഡ് ചെയ്യാനുള്ള അവസരവും ലഭ്യമാണ്.
ഇതിന് പുറമെ ഈ മാസം ആൻഡ്രോയിഡ് ക്രോമിൽ പുതിയൊരു ബാക്ക് ബട്ടൺ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഒഎസ് ഉപകരണങ്ങളിൽ നേരത്തെ മുതൽ ലഭ്യമായിരുന്ന ഈ ഫീച്ചർ വൈകിയാണ് ആൻഡ്രോയിഡ് ഫോണുകളിലേക്ക് എത്തുന്നത്.
ഈ പുതിയ ബട്ടൺ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സെറ്റിങ്സുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇൻഫർമേഷൻ ബട്ടൺ പുതിയൊരു മെനുവിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.
ഭാവിയിൽ വരാനിരിക്കുന്ന മറ്റ് പ്രധാന അപ്ഡേറ്റുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ഓട്ടോഫിൽ ഫീച്ചറും ഉൾപ്പെടുന്നുണ്ട്. ജെമിനിയുടെ സഹായത്തോടെ ഗൂഗിളിന്റെ വിവിധ ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഓട്ടോഫിൽ ചെയ്യാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.
നിലവിൽ ഈ ഫീച്ചർ ക്രോമിന്റെ കാനറി ബിൽഡിൽ മാത്രമാണ് പരീക്ഷിച്ചു വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

