മലയിൻകീഴ് ∙ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പഞ്ചായത്തംഗത്തിന്റെ കഴുത്തിൽ കത്തി വച്ച് വധഭീഷണി മുഴക്കുകയും വീടിനു നേരെ ആക്രമണം നടത്തിയതായും പരാതി. മലയിൻകീഴ് പഞ്ചായത്ത് അണപ്പാട് വാർഡ് അംഗവും ബിജെപി പ്രവർത്തകയുമായ കുന്നുംപാറ കുഴുമം അശ്വതി ഭവനിൽ യു.പി.ചന്ദ്രലേഖയുടെ വീടിനു നേരെയാണ് ഞായറാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്.
ചന്ദ്രലേഖയുടെ കഴുത്തിൽ കത്തി വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സംഘം 2 ജനൽ ചില്ലുകൾ തകർത്തതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. വീട്ടുപകരണങ്ങളും നശിപ്പിച്ചു.
ഈ സമയം ചന്ദ്രലേഖ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദിവസങ്ങൾക്കു മുൻപ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് യുവാക്കൾ ഏറ്റുമുട്ടിയതാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.
ഉത്സവത്തിൽ ഗാനമേളയ്ക്കിടെ ചന്ദ്രലേഖയുടെ മകൾ നൃത്തം ചെയ്തത് അക്രമി സംഘത്തിലെ യുവാവ് ഫോണിൽ പകർത്തി. ഇതു പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു.
പല കേസിലും ഹേമന്തും കൂട്ടാളികളും ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

