കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽ ഡൽഹിയിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ് ജെറ്റ് വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ റദ്ദാക്കിയതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായത്.
ദിവസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഇന്ന് രാത്രി 10 മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു യാത്രക്കാരുടെ ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വൈകിട്ട് 3 മണിയോടെ വിമാനം പുലർച്ചെ 2 മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കാണിച്ച് യാത്രക്കാർക്ക് സന്ദേശം ലഭിക്കുകയുണ്ടായി.
തുടർന്ന് രാത്രി പതിനൊന്ന് മണിയായപ്പോഴാണ് സർവീസ് പൂർണ്ണമായും റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് പകരം താമസ സൗകര്യം ഒരുക്കാനോ ടിക്കറ്റ് തുക മടക്കിനൽകാനോ അധികൃതർ തയ്യാറായില്ല.
ഇതേത്തുടർന്നാണ് വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

