കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളിയേരി വെള്ളിയഞ്ചേരി മീത്തല്‍ സൗമ്യ (41) ആണ് മരണപ്പെട്ടത്.
രണ്ട് കുട്ടികളുടെ മാതാവായ സൗമ്യയെ അര്‍ദ്ധരാത്രിയോടെയാണ് വീടിനുള്ളില്‍ ഈ അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സേവാ ഭാരതിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു അന്തരിച്ച സൗമ്യ. താമരശ്ശേരി വിളയാറച്ചാലില്‍ മോഹന്റെയും സീതയുടെയും മകളാണ്.
രാജുവാണ് ഭര്‍ത്താവ്. അനന്തു കൃഷ്ണ, അഭിനന്ദ് എന്നിവരാണ് മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

