തുറവൂർ ∙ പ്രസവ വാർഡിൽ കയറ്റിയ യുവതിയെ കാത്ത് മുറിക്ക് പുറത്തിരുന്ന ഭർത്താവും ബന്ധുക്കളും ആശുപത്രിയുടെ മുകളിൽ തീയും പുകയും പൊട്ടിത്തെറിയും കേട്ട് പരിഭ്രാന്തരായി നിലവിളിച്ചു. എരമല്ലൂർ കരിയിൽ അശ്വിന്റെ ഭാര്യ കെ.പി.പ്രീതിയെ തിങ്കളാഴ്ച വൈകിട്ടാണ് പ്രസവത്തിനായി തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 9.30ന് പ്രസവ മുറിയിൽ കയറ്റിയ പ്രീതിക്ക് പ്രസവ വേദന ഉണ്ടായി. ഇതിനിടെയാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ.നീന ചന്ദ്രനും നഴ്സുമാരും സംഭവമറിഞ്ഞ് വാതിൽ തുറന്നു പുറത്ത് വന്നു.
കറുത്ത പുകയും തീയും കണ്ട് ഭയന്ന ഇവർ അടിയന്തരമായി ചേർത്തലയിലെ കിൻഡർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. സൗജന്യമായി വേണ്ട
സൗകര്യങ്ങൾ നൽകാമെന്ന് അറിയിച്ചതോടെ നിമിഷ നേരം കൊണ്ട് യുവതിയെ ആംബുലൻസിലാക്കി ഡോ.നീന ചന്ദ്രന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഒപ്പം ഭർത്താവും മാതാവും ഉണ്ടായിരുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനാൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കും വലച്ചത് ഡോക്ടറെയും യുവതിയുടെ ബന്ധുക്കളെയും ഭയാശങ്കയിലാക്കിയിരുന്നു. എങ്കിലും പ്രതിബന്ധങ്ങൾ മറികടന്ന് 10.15ന് ആശുപത്രിയിൽ എത്തിച്ച കെ.പി.പ്രീതി 10.30ന് പെൺകുട്ടിക്ക് ജന്മം നൽകി.
അപകടത്തിന്റെ ആക്കംകുറച്ചത് ഫാർമസിസ്റ്റിന്റെ ഇടപെടൽ
തുറവൂർ ∙ ആശുപത്രി ഫാർമസിസ്റ്റിന്റെ സമയോചിത ഇടപെടൽ അപകടത്തിന്റെ ആക്കം കുറിച്ചു.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താൽക്കാലികമായി ഒരുക്കിയിരുന്ന സ്റ്റോർ റൂമിലാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ 10.05ന് ആശുപത്രി ഫാർമസിസ്റ്റ് പി.വി.വിനീത ഗോഡൗൺ തുറന്ന് അകത്തെ ലൈറ്റുകൾ തെളിച്ചപ്പോഴാണു വൈദ്യുത കേബിളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.
ഇതോടെ എല്ലാ സ്വിച്ചുകളും ഓഫാക്കി പെട്ടെന്നു താഴെ ഓഫിസിലെത്തി വിവരം പറയുകയായിരുന്നു.
ആശുപത്രി അധികൃതർ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. ഇതിനോടകം തീ പടരുകയും കറുത്ത പുക പരിസരത്ത് നിറയുകയും ചെയ്തു.
ശരാശരി 1,000 പേർ ദിവസവും ചികിത്സ തേടുന്ന ആശുപത്രിയാണ് തുറവൂർ ആശുപത്രി. കെട്ടിട
സമുച്ചയത്തിന്റെ താഴത്തെ നിലയിൽ അത്യാഹിതം, ഒപി, ഡെന്റൽ വിഭാഗം, ഫാർമസി, ലാബ്, കുത്തിവയ്ക്കുന്ന സ്ഥലം, ഒന്നാം നിലയിൽ ഗൈനക്കോളജി, രണ്ടാം നിലയിൽ ഡയാലിസിസ് യൂണിറ്റ്, സ്ത്രീകളുടെ വാർഡ് എന്നിവയാണ് പ്രവർത്തിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

