അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയ അത്യന്തം സങ്കീർണ്ണമായ എഞ്ചിനീയറിംഗ്, മാനേജ്മെന്റ് വെല്ലുവിളികൾ അതിജീവിച്ചാണ് പൂർത്തിയായതെന്ന് നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിൽ ഉപയോഗിച്ച ടൈറ്റാനിയം ഘടകങ്ങളുമായി ബന്ധപ്പെട്ട
സാങ്കേതിക തടസ്സങ്ങൾ മറികടക്കാൻ സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. നിർമ്മാണ പ്രക്രിയയിൽ 52 ശതമാനത്തിലധികം മെറ്റീരിയൽ നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന്, സാങ്കേതികമായും സാമ്പത്തികമായും അനുയോജ്യമായ പരിഹാരം കണ്ടെത്തുകയായിരുന്നു.
സാംസ്കാരിക പൈതൃകം
ക്ഷേത്രത്തിന്റെ കലാപരമായ തീരുമാനങ്ങൾ വേദങ്ങൾ, പുരാണങ്ങൾ, ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങൾ എന്നിവയിലെ പണ്ഡിതരുമായി ആലോചിച്ചാണ് നടപ്പിലാക്കിയത്. വെങ്കല ചുവർചിത്രങ്ങൾക്കായി 79 സന്യാസിമാരുടെയും വ്യക്തിത്വങ്ങളുടെയും പേരുകൾ പ്രത്യേക പാനലാണ് തിരഞ്ഞെടുത്തത്.
തീർത്ഥാടകർക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ 60 ശതമാനം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളതെന്ന് അദ്ദേഹം വിലയിരുത്തി.
ഭാവിയിൽ വിവിധ ഭാഷകളിലുള്ള സൈൻ ബോർഡുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, പ്രായമായവർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, മികച്ച ഷൂ കളക്ഷൻ സംവിധാനം എന്നിവ ഒരുക്കും. പ്രധാനമന്ത്രിയുടെ നിർദ്ദേശം
രാമക്ഷേത്രം ഉത്തരേന്ത്യൻ ക്ഷേത്രം എന്നതിലുപരി സനാതന ധർമ്മത്തിന്റെ സമസ്ത ഭാവങ്ങളും ഉൾക്കൊള്ളുന്ന ഇടമായിരിക്കണം എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം.
ഇതിന്റെ ഭാഗമായി 71 ഏക്കറിലുള്ള ക്ഷേത്ര സമുച്ചയത്തിൽ വരുംഘട്ടത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ നടക്കും. ത്രിഡി രാമകഥാ മ്യൂസിയം, സാംസ്കാരിക ഓഡിറ്റോറിയം, ലാൻഡ്സ്കേപ്പ് ചെയ്ത ജലാശയങ്ങൾ ഉപയോഗിച്ചുള്ള കൂളിംഗ് സിസ്റ്റം, കാർസേവകരുടെ സ്മാരകങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
സാമ്പത്തിക സുതാര്യത
4 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ 10 കോടിയലധികം കുടുംബങ്ങളിൽ നിന്ന് ലഭിച്ച 3,200 കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചത്. ലക്ഷക്കണക്കിന് ഭക്തരുടെ സംഭാവനകളെ “ദൈവത്തിന്റെ പണം” എന്ന് വിശേഷിപ്പിച്ച നൃപേന്ദ്ര മിശ്ര, ഓരോ ചെലവും അതീവ ഉത്തരവാദിത്തത്തോടെയാണ് പരിശോധിച്ചതെന്ന് കൂട്ടിച്ചേർത്തു.
കൂടാതെ, നിരവധി എഞ്ചിനീയർമാരും കമ്പനികളും പ്രൊഫഷണൽ ഫീസ് ഒഴിവാക്കി സൗജന്യമായാണ് സേവനം അനുഷ്ഠിച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഈ നിയോഗം തന്നെ വിനയമുള്ളവനാക്കിയെന്ന് പറഞ്ഞ അദ്ദേഹം, നമ്മൾ ദൈവത്തിന്റെ ഉപകരണങ്ങൾ മാത്രമാണെന്ന മാതാ അമൃതാനന്ദമയിയുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും അനുസ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

