കായംകുളം എരുവയിൽ സുഹൃത്തുക്കൾക്കൊപ്പം വള്ളത്തിൽ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ എരുവ കരിപ്പുഴത്തോട്ടിൽ വെച്ചാണ് സംഭവം നടന്നത്. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ഫൈബർ വള്ളത്തിൽ തുഴയുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നയുടനെ നാട്ടുകാരും കായംകുളം പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മരണപ്പെട്ട
ശരത്തിന്റെ പിതാവ് ശശിയും മാതാവ് ഗിരിജയുമാണ്. അശ്വതി സഹോദരിയാണ്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

