കോടഞ്ചേരി∙ ഛർദിക്കാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്ന് ഇറങ്ങിയ പ്രായമായ അമ്മയെയും മകനെയും കാത്തു നിൽക്കാതെ ബസ് പോയതായി പരാതി. മൈസൂരുവിൽ നിന്നു ചങ്ങനാശേരിക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണു പ്രായമായ അമ്മയ്ക്കു ഛർദിക്കാൻ രാത്രി 11.30ന് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ വ്യൂ പോയിന്റിൽ ബസ് നിർത്തിയത്.
തുടർന്ന് അമ്മയും മകനും റോഡിൽ ഇറങ്ങി. 15 മിനിറ്റോളം ബസ് കാത്ത് നിന്നെങ്കിലും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഇവരെ കയറ്റാതെ ബസ് യാത്ര തുടർന്നു.മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ് ആയതിനാൽ കൂടുതൽ സമയം കാത്തു നിൽക്കാൻ കഴിയില്ലെന്നാണു ബസ് ജീവനക്കാർ അറിയിച്ചത്.
അമ്മയുമായി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന മകനെ കണ്ട് മറ്റു യാത്രക്കാർ ഹൈവേ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് ഉടനെ അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ അബ്ദുൽ ലത്തീഫിനെയും മുപ്പത് ഏക്കറെ സെയ്യനെയും വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ചുരം വ്യൂ പോയിന്റിൽ എത്തി, ഛർദിച്ചു തളർന്നു കിടക്കുകയായിരുന്ന ത്രേസ്യാമ്മയെയും മകനെയും ആംബുലൻസിൽ കയറ്റി പുതുപ്പാടി ജനത ഹോസ്പിറ്റലിൽ എത്തിച്ചു.
വ്യൂ പോയിന്റിൽ നിന്ന് ആംബുലൻസ് അടിവാരത്ത് എത്താൻ 50 മിനിറ്റ് എടുത്തു.
വലിയ വാഹനങ്ങൾ ചുരം കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തിരക്കായതിനാൽ ആംബുലൻസിന് ഹൈവേ പൊലീസ് വഴി ഒരുക്കി കൊടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. 900 രൂപയുടെ ടിക്കറ്റ് എടുത്ത് യാത്ര പുറപ്പെട്ട
ശേഷം ടിക്കറ്റ് പൈസ പോലും തിരിച്ചു നൽകാതെയും ആശുപത്രിയിൽ എത്തിക്കാൻ പോലും കൂട്ടാക്കാതെയുമാണു ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയത് എന്ന് ഇവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

