കോഴിക്കോട് നഗരത്തിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. വ്യാഴാഴ്ച വൈകിട്ട് 6:45 ഓടെയാണ് സംഭവം.
സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന താമരശ്ശേരി ഡിപ്പോയിലെ ആർഎഎകെ 245 നമ്പർ ബസിലാണ് തീപിടിത്തമുണ്ടായത്. എരഞ്ഞിപ്പാലത്ത് വെച്ച് സിഗ്നലിൽ ബസ് നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
ബസിന്റെ സ്റ്റിയറിംഗ് ഭാഗത്തുനിന്ന് പ്ലാസ്റ്റിക് കത്തുന്ന മണം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ ഉടൻ തന്നെ ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഡ്രൈവറുടെ ഈ സമയോചിത ഇടപെടൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
അതേസമയം, ബസിലുണ്ടായിരുന്ന അൻപതോളം യാത്രക്കാരെ വനിത കണ്ടക്ടർ സുരക്ഷിതമായി പുറത്തിറക്കി. സംഭവസ്ഥലത്ത് എത്തിയ ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയിട്ടു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

