കുമളി ∙ വേനൽ അവധിക്കാലമെത്തിയതോടെ തേക്കടി പുഷ്പമേളയിൽ കാണികളുടെ തിരക്ക് വർധിച്ചു. കുമളി–തേക്കടി റോഡിൽ കല്ലറയ്ക്കൽ ഗ്രൗണ്ടിലാണ് പൂക്കളുടെ വർണ വിസ്മയം ഒരുക്കിയിരിക്കുന്നത്.
വിഷു അവധിയോടനുബന്ധിച്ചു കൂടുതൽ കാണികൾ എത്തും. മത്സ്യകന്യക, ഗോസ്റ്റ് ഹൗസ് എന്നിവയും ഇത്തവണ മേള നഗറിൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. മേയ് 3 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പുഷ്പ–ഫല–സസ്യപ്രദർശനത്തിന് പുറമേ വാണിജ്യ സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.
ഇന്ന് സാമൂഹിക പ്രവർത്തകനും കവിയും എസ്എൻഡിപി പീരുമേട് യൂണിയൻ പ്രസിഡന്റുമായിരുന്ന ചെമ്പൻകുളം ഗോപി വൈദ്യർ അനുസ്മരണം നടക്കും.
വൈകിട്ട് 6ന് മേള നഗറിൽ നടക്കുന്ന ചടങ്ങിൽ ഫാ.ജോസ് ആന്റണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദ്രാവിഡ ലൈബ്രറി പ്രസിദ്ധീകരിച്ച ഗോപി വൈദ്യർ അനുസ്മരണ പതിപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.എം.വർഗീസ് പ്രകാശനം ചെയ്യും.
പുഷ്പമേള സംഘാടക സമിതി ജനറൽ കൺവീനർ ടി.ടി.തോമസ് അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

