പാലാ ∙ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ഭൂരിപക്ഷം പ്രവചിക്കാൻ പാലായിൽ മത്സരം.കെപിസിസി സംസ്കാര സാഹിതിയാണ് സംഘാടകർ.
കൃത്യമായി പ്രവചിക്കുന്ന വ്യക്തിക്കും അതിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന പ്രവചനത്തിനും സമ്മാനം നൽകും. 15നും 30 നും ഇടയിൽ ചെയർമാൻ സന്തോഷ് മണർകാടിനെ പ്രവചനം രേഖാമൂലം അറിയിക്കണം ഫോൺ: 9447324240.
എസ്ഐആർ: 10,000 വോട്ട് കുറഞ്ഞെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി∙സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ (എസ്ഐആർ) 5,000 മുതൽ 10,000 വോട്ടുകളുടെ വരെ കുറവ് പുതുപ്പള്ളി മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.
തനിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ച പലരും എസ്ഐആർ മൂലം വോട്ടർപട്ടികയ്ക്കു പുറത്തായതായി നേരിട്ടെത്തി പരാതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. തനിക്കാണ് ഇതുമൂലം ഏറ്റവുമധികം നഷ്ടം.
വോട്ടവകാശം നൽകുന്നതിനു പകരം പരിഷ്കരണത്തിലൂടെ നിഷേധിക്കുകയാണ് ചെയ്തത്. ഇതിനെതിരെ തുടക്കം മുതൽ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

