ജനകീയ പ്രതിഷേധത്തിനിടയിലും പെട്രോൾ, ഡീസൽ വിലകൂട്ടാൻ ‘നിർബന്ധിതരായ’ പാക്കിസ്ഥാന്റെ സർക്കാർ ഒടുവിൽ യു-ടേൺ എടുക്കുന്നു. ഇറാൻ-യുഎസ് സംഘർഷം ആരംഭിക്കുംമുൻപ് പാക്കിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 266 രൂപയും ഡീസൽ വില 281 രൂപയുമായിരുന്നു (പാക്കിസ്ഥാനി രൂപ).
സംഘർഷ പശ്ചാത്തലത്തിൽ പെട്രോൾ വില കുത്തനെ കൂട്ടിയത് 378.41 രൂപയിലേക്ക്; ഡീസലിന്റേത് 520.35 രൂപയിലേക്കും.
പാക്കിസ്ഥാനിലെമ്പാടും ഇതിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയിട്ടും ഇന്ത്യ വില കൂട്ടാതിരുന്നതും വിലവർധനയ്ക്ക് തടയിടാൻ ഇന്ത്യൻ സർക്കാർ എക്സൈസ് നികുതി കുറച്ച ആശയവും പലരും ചൂണ്ടിക്കാട്ടി.
എന്നാൽ, രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) വായ്പാസഹായത്തോടെ ദൈനംദിനം കഴിച്ചുകൂട്ടുന്ന പാക്കിസ്ഥാനി സർക്കാരിന്, ഐഎംഎഫിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇന്ധനവില കൂട്ടേണ്ടിവന്നത്.
ഇപ്പോൾ ‘സമാധാന ചർച്ചകളുടെ’ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതോടെ പെട്രോൾ, ഡീസൽ വില കുറച്ചിട്ടുണ്ട്. ഡീസലിന് 135 രൂപ കുറച്ച് വില 385.54 രൂപയാക്കി.
പെട്രോൾ വില 12 രൂപ താഴ്ത്തി 366.58 രൂപയുമാക്കി. പാക്കിസ്ഥാനിലെ പെട്രോൾ വിലയിൽ 107 രൂപയും നികുതിയാണ്.
ഡീസലിന് ഇത് 80 രൂപയ്ക്കടുത്തുമാണ്.
ഉരുളക്കിഴങ്ങിന്റെ വിലക്ക് നീക്കി റഷ്യ
പാക്കിസ്ഥാനിൽ നിന്നുള്ള ഉരുളക്കിഴങ്ങ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി റഷ്യ. വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് 2025 മേയിലായിരുന്നു വിലക്കേർപ്പെടുത്തിയത്.
പാക്കിസ്ഥാൻ പുതിയ പരിശോധനാ റിപ്പോർട്ടുകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് വിലക്ക് നീക്കിയ തീരുമാനം. ഏതാണ്ട് 1.2 കോടി ടണ്ണാണ് പാക്കിസ്ഥാനിലെ കിഴങ്ങ് ഉൽപാദനം.
ഇതിൽ 40 ലക്ഷത്തോളമാണ് കയറ്റുമതി ചെയ്യുന്നത്. പഞ്ചാബ് പ്രവിശ്യയാണ് പ്രധാന ഉൽപാദന കേന്ദ്രം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

