ഇറാൻ – യുഎസ് സമാധാന ചർച്ചയ്ക്കിടെ യുഎസിലെ ഉപഭോക്തൃ സംതൃപ്തി സൂചിക (കൺസ്യൂമർ സെന്റിമെന്റ്) പുറത്ത്. ഏപ്രിലിലെ ഉപഭോക്തൃ സംതൃപ്തി സൂചിക റെക്കോർഡ് താഴ്ചയിലാണ്.
മാർച്ചിനേക്കാൾ 10.7 ശതമാനം ഇടിഞ്ഞതായി മിഷിഗൺ യൂണിവേഴ്സിറ്റി സര്‍വേ. ക്രൂഡ് ഓയിൽ വില വർധിച്ചത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
മുൻ വര്‍ഷത്തേക്കാൾ വില 4.8 ശതമാനം ഇക്കുറി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇത് യുഎസ് ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ തീരുമാനത്തെ ബാധിക്കും.
രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെയും സ്വര്‍ണവിലയെയും സ്വാധീനിക്കുന്ന നീക്കമാണിത്.
ഇസ്ലമാബാദിൽ നടക്കുന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് പരിഹാരമാകുമോ എന്നും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. ചർച്ചകളിൽ അനുകൂല തീരുമാനമുണ്ടായാൽ തിങ്കളാഴ്ച മുതൽ ക്രൂഡ് ഓയിൽ വില താഴും.
ഓഹരി വിപണികളും സ്വർണവും മുന്നേറും. മറിച്ചാണെങ്കിൽ ഇറാനെതിരെ ആക്രമണം കടുപ്പിക്കാൻ യുദ്ധക്കപ്പലുകൾ റീലോഡ് ചെയ്യുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇത് യുദ്ധം കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും. നിക്ഷേപകർക്ക് കൂടുതൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്.
12,000 കോടി ഡോളർ ആസ്തി നിർണായകം
വർഷങ്ങളായി യുഎസ് ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ.
ഇതു പിൻവലിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. 12,000 കോടി ഡോളർ വിലവരുന്ന ഇറാന്റെ ആസ്തികൾ യുഎസ് മരവിപ്പിച്ചിട്ടുണ്ട്.
ഈ ആസ്തികൾ വിട്ടുകിട്ടാതെ ചർച്ചകൾക്ക് പരിഹാരമാകില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാനിയൻ പാര്‍ലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനോട് യുഎസ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറാന്റെ ആവശ്യം യുഎസ് അംഗീകരിക്കാനും സാധ്യതയില്ലെന്ന് വിദഗ്ധരും പറയുന്നു, 14 ദിവസത്തെ വെടിനിർത്തല്‍ പ്രഖ്യാപിച്ചപ്പോഴും ഇത്തരം ധാരണകളെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല.
അഞ്ചുവർഷത്തിനിടെ ഇതാദ്യം
യുഎസ് – ഇറാൻ വെടിനിർത്തൽ കരാറിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി.
കഴിഞ്ഞ ആറുമാസമായി നഷ്ടത്തിൽ തുടരുന്ന സെൻസെക്സും നിഫ്റ്റിയും പോയ വാരത്തിൽ ലാഭത്തിലായി. ഇന്നലെ 919 പോയിന്റ് നേട്ടത്തിൽ സെൻസെക്സ് 77,550ലെത്തി.
നിഫ്റ്റി 276 പോയിന്റ് കയറി 24,051ലും.
∙അവസാന അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ സെൻസെക്സ് 5.8 ശതമാനവും നിഫ്റ്റി 5.9 ശതമാനവും മുന്നേറി. ഒരാഴ്ച്ചയ്ക്കിടെ വിപണി ഇത്രയും മുന്നേറുന്നത് അഞ്ചു വർഷത്തിനിടയിൽ ഇതാദ്യം.
∙ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 451.2 ലക്ഷം കോടി രൂപയായി.
കഴിഞ്ഞ ദിവസം മാത്രം കൂട്ടിച്ചേർത്ത് 6.4 ലക്ഷം കോടി രൂപ. പോയ വാരത്തിലിത് 28.9 ലക്ഷം കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.
∙ഈ വാരത്തിന്റെ തുടക്കത്തിൽ ഇറാൻ – യുഎസ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത് ക്രൂഡ് ഓയിൽ വിലയെ കാര്യമായി സ്വാധീനിച്ചിരുന്നു.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒരാഴ്ച്ചയ്ക്കിടെ ബാരലിന് 12 ശതമാനം കുറഞ്ഞു. വില കൂടി നിൽക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവിനെയും കമ്പനികളുടെ പ്രവര്‍ത്തന ചെലവിനെയും ബാധിക്കും.
ഇത് പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയും ഓഹരി വിപണിയുടെ ഇടിവിന് കാരണമായി.
അടുത്ത ആഴ്ച എങ്ങനെ?
∙ഇസ്ലാമാബാദിൽ നടക്കുന്ന ഇറാൻ – യുഎസ് സമാധാന ചര്‍ച്ചകൾ തന്നെയാകും അടുത്ത ആഴ്ച വിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. ചർച്ചകളുടെ ഫലമെന്താണെന്ന് നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
∙കമ്പനികളുടെ നാലാം പാദത്തിലെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം മുതൽ പുറവരാൻ തുടങ്ങി.
അടുത്ത ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ ഫലം പുറത്തുവിടും. ഇതും വിപണിയെ സ്വാധീനിക്കും.
യുദ്ധം കമ്പനികളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിച്ചുവെന്നാണ് നിക്ഷേപകർ പരിശോധിക്കുക.
∙ക്രൂഡ് ഓയിൽ വില ഇനിയും കുറഞ്ഞാൽ ഓഹരി വിപണിയിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. എന്നാൽ നിലവിൽ അതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ.
വില ഉയർന്ന് നിൽക്കുന്നത് വിപണിക്ക് തിരിച്ചടിയാണ്.
∙വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇറാൻ യുദ്ധത്തിന് ശേഷം ഇതാദ്യമാണ്.
672 കോടി രൂപയുടെ അറ്റവാങ്ങലാണ് വിദേശ നിക്ഷേപകർ നടത്തിയത്. അടുത്ത ആഴ്ചയും ഇവരുടെ നിലപാടുകൾ നിർണായമാകും.
വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വാങ്ങിയാൽ വിപണി ഉണരും. ഇന്ത്യൻ ഓഹരി വിപണിയിലെ ആത്മവിശ്വാസമാണ് ഇവരുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില
പോയവാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാരണങ്ങളിലൊന്ന് ക്രൂഡ് ഓയിൽ വിലയാണ്.
ക്രൂഡ് ഓയിൽ വിലയ്ക്കൊത്ത് വിപണി സൂചികകൾ ലാഭത്തിനും നഷ്ടത്തിനും ഇടയിൽ ചാടിക്കളിച്ചു.
∙ആഴ്ചയുടെ തുടക്കത്തിൽ, ഏപ്രിൽ ആറിന്, ക്രൂഡ് ഓയില്‍ വില ബാരലിന് 112 ഡോളറിലേക്ക് എത്തി. ഇതോടെ ഇന്ത്യൻ വിപണി കുത്തനെ ഇടിഞ്ഞു.
ഇറാൻ – യുഎസ് യുദ്ധം കൂടുതൽ ശക്തമാകുമെന്ന ആശങ്കയാണ് ഇതിന് കാരണമായത്.
∙എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഇറാൻ –യുഎസ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത് കാര്യങ്ങളെ മാറ്റി മറിച്ചു. ക്രൂഡ് ഓയിൽ 18 ശതമാനം ഇടിഞ്ഞു.
വില 18 ശതമാനം കുറഞ്ഞു. ഇത് വിപണിക്ക് ആവേശമായി.
ഏപ്രിൽ എട്ടിന് വിപണി 3 ശതമാനത്തിന് മുകളിൽ കുതിച്ചു.
∙അവസാന വ്യാപാര ദിനം ക്രൂഡ് ഓയിൽ വില ഉയർന്നെങ്കിലും വിപണി മുകളിലേക്കായിരുന്നു. വമ്പൻ ഉയരത്തിൽ നിന്ന് വില താഴെ ഇറങ്ങിയതാണ് നേട്ടമായത്.
യുഎസിലും നേട്ടം
യുഎസ് ഓഹരി വിപണി ഇന്നലെ നഷ്ടത്തിലായിരുന്നു.
എങ്കിലും ആഴ്ചയിലെ കണക്കെടുത്താൽ മികച്ച നേട്ടമുണ്ടാക്കി. ഇറാനിലെ യുദ്ധത്തിനൊപ്പം പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയും യുഎസിൽ നിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

