പുനരുപയോഗ ഊർജമേഖലയ്ക്ക് ഊർജം പകർന്ന് ദേശീയതലത്തിലുള്ള പ്രദർശനം കൊച്ചിയിൽ സംഘടിപ്പിക്കുന്നു. പുനരുപയോഗ ഊർജമേഖലയുമായി ബന്ധപ്പെട്ട
മൂന്നു ദിവസത്തെ ‘റിന്യുവബിൾ എനർജി എക്സ്പോ’ വരുന്ന സെപ്റ്റംബർ 11 മുതൽ 13 വരെ കൊച്ചിയിൽ നടക്കുമെന്ന് വൈദ്യുതി ബോർഡ് സിഎംഡി എം.ജി രാജമാണിക്യം അറിയിച്ചു. പരിപാടിയുടെ ഔദ്യോഗിക ലോഗോ ഇതിനോടകം പ്രകാശനം ചെയ്തു.
ഇന്ത്യയിലെ പു:നരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങളെ സംസ്ഥാനത്തേയ്ക്ക് കൂടുതൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് റിന്യുവബിൾ എനർജി (കോർ) ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എറണാകുളം കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രഹ്മാണ്ഡ പ്രദർശനം അരങ്ങേറുന്നത്.
സംസ്ഥാനത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പുനരുപയോഗ ഊർജ കമ്പനികൾ, പ്രമുഖ ദേശീയ-അന്തർദേശിയ ബ്രാൻഡുകൾ, നിർമാതാക്കൾ, ടെക്നോളജി ഇന്നവേറ്റർമാർ, സർക്കാർ സ്ഥാപനങ്ങൾ, നയരൂപീകരണ രംഗത്തെ പ്രമുഖർ, ധനകാര്യ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, നിക്ഷേപകർ, പ്രഫഷണലുകൾ, സംരംഭകർ, ഉപഭോക്താക്കൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തമാണ് ഈ മേളയിൽ പ്രതീക്ഷിക്കുന്നത്. വരുന്ന സെപ്റ്റംബർ 12ന് എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
സെപ്റ്റംബർ 11ന് നടക്കുന്ന എക്സിബിഷൻ സ്റ്റാളിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ചടങ്ങിൽ പിഎം സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ ആദ്യ നോഡൽ ഓഫിസറും കോറിന്റെയും റിന്യു എക്സ്പോയുടെയും പേട്രണുമായ നൗഷാദ് ഷറഫുദ്ദീൻ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ കോൺഫഡറേഷൻ ഓഫ് റിന്യുവബിൾ എനർജി (കോർ) പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം, സെക്രട്ടറി റോയി ക്രിസ്റ്റി, എനർജി കോൺക്ലേവ് കൺവീനർ മധു പത്തനിപ്പാടം, എക്സ്പോ കമ്മിറ്റി ചെയർമാൻ അൽ നിഷാൻ ഷാഹുൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ക്ലീൻ എനർജി ഉപയോഗം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക നവീകരണത്തിന് പിന്തുണ നൽകുക, വ്യവസായ വളർച്ച ശക്തിപ്പെടുത്തുക, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, കേരളത്തിന്റെ പുനരുപയോഗ ഊർജ-സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് കോറിന്റെ പ്രധാന ലക്ഷ്യങ്ങളെന്നു ഭാരവാഹികൾ വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി ഭാവിയിലെ ഊർജ മേഖലയെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രത്യേക കോൺക്ലേവുകളും ഇതിന്റെ ഭാഗമായി നടക്കും. എക്സിബിഷനോട് അനുബന്ധിച്ച് 50 ലക്ഷം രൂപയുടെ സോളാർ ഉപകരണങ്ങൾ ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

