കോതമംഗലം∙ ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ പിൻടയറുകൾക്ക് തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി അണച്ചു.
തിങ്കൾ പുലർച്ചെ 1.20നു ചെമ്പൻകുഴിയിലാണു സംഭവം. കുമളിയിൽ നിന്നു നിറയെ യാത്രക്കാരുമായി എറണാകുളത്തിനു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ വാതിൽ ഭാഗത്തെ ടയറുകൾക്കാണു തീപിടിച്ചത്.
പുക ഉയർന്നു ടയർ പൊട്ടിയതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നു ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചും വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും നേര്യമംഗലത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ചു.
മറ്റൊരു ബസിലാണ് യാത്രക്കാരെ അയച്ചത്. ബയറിങ് ചൂടായാണു തീപിടിത്തമെന്നു കരുതുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

