ഒറ്റപ്പാലം ∙ സ്വകാര്യ ബസിൽ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി ജീവനക്കാരുടെ അവസരോചിത ഇടപെടൽ. ഒറ്റപ്പാലം – വെള്ളിയാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘പ്രതീക്ഷ’ ബസിലെ ഡ്രൈവർ കെ.സി.രവികുമാറും കണ്ടക്ടർ സി.മധുസൂദനനുമാണ് യാത്രക്കാരിയെ അതിവേഗം വാണിയംകുളത്തെ ആശുപത്രിയിൽ എത്തിച്ചത്.
മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒറ്റപ്പാലം സ്വദേശിനിയായ 47 വയസ്സുകാരിയാണു ബസിനുള്ളിൽ കുഴഞ്ഞുവീണത്.
നഗരത്തിൽ നിന്നു വെള്ളിയാട്ടേക്കു പുറപ്പെട്ട ബസിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം.
ബോധരഹിതയായ യാത്രക്കാരിയുമായി, സഹയാത്രക്കാരുടെ കൂടി സഹകരണത്തോടെ, പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ ആശുപത്രിയിലേക്കു കുതിക്കുകയായിരുന്നു.
അടിയന്തര ചികിത്സ നൽകിയതോടെ രോഗി അപകടനില തരണം ചെയ്തു. നേരത്തേ കീഹോൾ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്ന യാത്രക്കാരിക്ക് ഇന്നലെ പെട്ടെന്നു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

