തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി കെ. ജയകുമാർ രംഗത്ത്.
താൻ തന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന വാർത്തകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടവ മാത്രമാണുള്ളതെന്ന് കെ. ജയകുമാർ ചൂണ്ടിക്കാട്ടി.
ബോർഡിന്റെ പ്രവർത്തനമേഖല വളരെ സങ്കീർണ്ണമാണ്. വിവിധ വിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ചില ഘട്ടങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളോ നിരാശകളോ സ്വാഭാവികമായും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയും ബോർഡും തമ്മിൽ യാതൊരുവിധത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. ആശയവിനിമയത്തിലൂടേയും ചർച്ചകളിലൂടെയും തെറ്റിധാരണകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ രാജി വെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, തന്റെ കാലാവധി പൂർത്തിയാക്കിയ ശേഷമേ പദവിയിൽ നിന്നും ഒഴിഞ്ഞുപോകുകയുള്ളൂവെന്നും കെ.
ജയകുമാർ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി ദേവസ്വം വകുപ്പ് മന്ത്രി കെ.
മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവോണ ദിവസം ഒരേ പന്തിയിൽ രണ്ട് തരം സദ്യ വിളമ്പിയ വിഷയം എടുത്തുപറഞ്ഞായിരുന്നു മന്ത്രി തന്റെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചത്.
ബോർഡിന്റെ പ്രവർത്തനരീതിയിൽ തൃപ്തിയില്ലെന്നും എന്നാൽ ഗുരുവായൂർ, മലബാർ ദേവസ്വങ്ങൾ സർക്കാരുമായി നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

