കോയമ്പത്തൂർ ∙ ദേശീയപാത സർവീസ് റോഡിനോടു ചേർന്നുള്ള വീടിനു മുന്നിലെ അലക്കുകല്ലിൽ ഇരിക്കുമ്പോൾ വിദ്യാർഥിനി ഗ്യാസ് ടാങ്കർ ലോറി കയറി മരിച്ചു. കെജി ചാവടി, താഡ്കോ കോളനിയിൽ ചിന്നരാജിന്റെ മകൾ ശ്രീനിധി (16) ആണു മരിച്ചത്.
സേലം – കൊച്ചി ദേശീയപാതയോടു ചേർന്ന സർവീസ് റോഡിൽ ഇന്നലെ വൈകിട്ട് 6.45നാണ് അപകടം. കുനിയമുത്തൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീനിധി. കേരള റജിസ്ട്രേഷനുള്ള ഗ്യാസ് ടാങ്കർ ലോറിയാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചത്.
വിദ്യാർഥിനി സംഭവസ്ഥലത്തു തന്നെ മരിച്ചു.
നാട്ടുകാർ ലോറി തടഞ്ഞ് കോയമ്പത്തൂർ–വാളയാർ പ്രധാന റോഡ് രണ്ടു മണിക്കൂറോളം ഉപരോധിച്ചു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വേഗനിയന്ത്രണത്തിനു മാർഗങ്ങൾ സ്വീകരിക്കാമെന്നും പൊലീസ് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പേരൂർ ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നതിനാൽ ക്രമസമാധാനപാലനത്തിനായി പൊലീസുകാരെല്ലാം അവിടെയായതിനാൽ, കാറുകൾ കൂട്ടിയിടിച്ചു പാലക്കാട് സ്വദേശികൾ മരിച്ച സംഭവത്തിലും വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവത്തിലും പൊലീസ് സ്ഥലത്തെത്താൻ വൈകിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

